18 November Sunday

നാലാം ക്ലാസുകാരനെ പുഴയിലെറിഞ്ഞ പിതൃസഹോദരന്‍ അറസ്റ്റില്‍; കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018

കാണാതായ ഷഹിന്‍

മലപ്പുറം > എടയാറ്റൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥി ഷഹീനെ പുഴയിലെറിഞ്ഞ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഷഹീന്റെ പിതൃസഹോദരന്‍ മുഹമ്മദിനെയാണ് പൊലീസ്  അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ഇയാളെ ഇന്ന് പെരിന്തല്‍മണ്ണ  കോടതിയില്‍ ഹാജരാക്കും.
 
എടയാറ്റൂര്‍ ലക്ഷം വീട് കോളനിക്കു സമീപം താമസിക്കുന്ന മങ്കരത്തൊടി അബ്ദുള്‍ സലിം ഹസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷഹീനെ (9)  ഈ മാസം 13 ാം തിയതിയാണ് കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവ് അബ്ദുള്‍ സലീമിന്റെ ബന്ധുവാണ് തട്ടികൊണ്ടു പോയതെന്ന്  സൂചന ലഭിച്ചത്.

ബൈക്കില്‍ കുട്ടിക്കൊപ്പം മുഹമ്മദ് പോകുന്നതിന്റെ സിസി ടി വി ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പോലീസ് ഇയാളിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചത്. മാതാപിതാക്കളില്‍ നിന്നും  പണം തട്ടിയെടുക്കാന്‍ വേണ്ടിയാണ് ഇയാള്‍ കൃത്യം നടത്തിയതെന്നാണ് സൂചന.

അന്വേഷണം ഊര്‍ജിതമായതിനെ തുടര്‍ന്ന് കുട്ടിയെ ഒളിപ്പിക്കാന്‍ കഴിയാതെ ആനക്കയം പാലത്തില്‍ നിന്ന് കുട്ടിയെ കടലുണ്ടി പുഴയിലേക്കെറിയുകയായിരുന്നു. പുഴയില്‍ ഫയര്‍ ഫോഴ്സ്, പോലീസ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വതില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top