23 September Sunday

പ്രളയബാധിത മേഖലകളില്‍ അനധികൃതമായി മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തരുതെന്ന് നിര്‍ദേശം

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018

കൊച്ചി > പ്രളയബാധിത മേഖലകളില്‍ അനധികൃതമായി മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തരുതെന്ന് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍.

ജില്ലയിലെ പലയിടങ്ങളിലും വിവിധ സംഘടനകളും സ്ഥാപനങ്ങളും  ഇത്തരത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പ്രഷര്‍,പ്രമേഹം,ക്യാന്‍സര്‍,പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ക്ക് കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ആരോഗ്യ പരിപാടികള്‍ വഴി ചിട്ടയായി ചികിത്സ ലഭിച്ചുകൊണ്ടിരിക്കുന്ന ധാരാളം രോഗികളും ക്യാംപുകളില്‍ വന്നുപോയിട്ടുണ്ട്.അത്തരം രോഗികള്‍ ഈ അവസരത്തില്‍ ഇതുപോലുള്ള ക്യംപുകളില്‍ ചികിത്സ തേടുന്നത് ഇതുവരെ ചെയ്തുകൊണ്ടിരുന്ന അവരുടെ ചികിത്സ,ഫോളോഅപ് എന്നിവയുടെ താളം തെറ്റുന്നതിന് ഇടയാക്കും. തന്നെയുമല്ല, ഇത് പലപ്പോഴും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാകുകയും ചെയ്യുന്നുണ്ട്.

പ്രളയക്കെടുതിമൂലം ദുരിതമനുഭവിച്ചവര്‍ക്ക് തക്കസമയത്ത് സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച എല്ലാ വ്യക്തികളോടും,സംഘനടകളോടും, സ്ഥാപനങ്ങളോടുമുള്ള ജില്ലാ ആരോഗ്യ വകുപ്പിന്റെ നിസീമമായ നന്ദി അറിയിക്കുന്നതോടൊപ്പം തുടര്‍ന്നുള്ള ദിവസങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുവാന്‍ സന്നദ്ധതയുള്ള സ്ഥാപനങ്ങള്‍, സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതാണെന്ന് അറിയിക്കുന്നു. മൊബൈല്‍ നമ്പര്‍ 9946992995.

അനധികൃതമായി നടത്തുന്ന മെഡിക്കല്‍ ക്യാമ്പുകള്‍ മൂലമുണ്ടായേക്കാവുന്ന ഭവിഷ്യത്തുകള്‍ക്ക് ബന്ധപ്പെട്ട സംഘാടകര്‍ക്കായിരിക്കും ഉത്തരവാദിത്തം.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top