26 September Wednesday

മുടങ്ങിയ ചിട്ടികളുടെ തുക വാഗ‌്ദാനംചെയ‌്ത‌് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018


മുളന്തുരുത്തി
മുടങ്ങിപ്പോയ ചിട്ടികളുടെ പണം വാങ്ങി നൽകാമെന്നുപറഞ്ഞ് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയാളെ അറസ്റ്റ്ചെയ്തു. നിരവധി തട്ടിപ്പുകേസിലെ പ്രതിയായ തൃശൂർ പുത്തൂർ തൈപ്പറമ്പ് വില്ലേജിൽ രാമവർമപുരം കോലോത്ത് വീട്ടിൽ  ബാബു എന്ന വനജകുമാറി(53 )നെയാണ് ചോറ്റാനിക്കരയിലെ സ്വകാര്യ ലോഡ്ജിൽനിന്ന് ചോറ്റാനിക്കര പൊലീസ് അറസ്റ്റ്ചെയ്തത്. പ്രതിയെ റിമാൻഡ‌്ചെയ‌്തു.

പാലാരിവട്ടം സ്വദേശിനിയുടെ പരാതിയെത്തുടർന്നാണ് ഇയാൾ പിടിയിലായത‌്. തൃശൂരിലെ ചിട്ടിയുടമയിൽനിന്ന് 30 ലക്ഷം രൂപയാണ് ഇവർക്ക് കിട്ടേണ്ടിയിരുന്നത്. മുടങ്ങിക്കിടക്കുന്ന ഈ ചിട്ടികളുടെ കുടിശ്ശിക  നൽകിയാൽ മുഴുവൻ തുകയും വാങ്ങിത്തരാമെന്നു പറഞ്ഞാണ് ഇയാൾ തട്ടിപ്പു നടത്തിയത്. 1,49,000 രൂപ  ഇവരിൽനിന്ന് തട്ടിച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും  ചിട്ടിപ്പണം കിട്ടാതെവന്നപ്പോഴാണ‌് ഇവർ പരാതി തൽകിയത്. പാലാരിവട്ടം, പള്ളുരുത്തി, പാലക്കാട് തുടങ്ങിയിടങ്ങളിൽ നിരവധിപ്പേരിൽനിന്നായി  പ്രതി ഒമ്പതുലക്ഷം തട്ടിപ്പു നടത്തിയതായാണ് സൂചന. തൃശൂരിൽനിന്ന് വിവാഹം നടത്തിയ ഇയാൾ ബന്ധം വേർപെടുത്തിയശേഷം പള്ളുരുത്തിയിൽനിന്ന്  രണ്ടാമതും വിവാഹം നടത്തിയതുകൂടാതെ പാലക്കാട് മറ്റൊരു വിവാഹം നടത്താനും ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

തൃശൂർ ജില്ലയിൽ 2007 മുതൽ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ  തട്ടിപ്പുകേസുകളുണ്ട്. കേസിൽ  ജാമ്യത്തിലിറങ്ങി മുങ്ങിയതിൻമേലുള്ള വാറന്റുകളും നിലവിലുണ്ട്.

പ്രധാന വാർത്തകൾ
Top