26 September Wednesday
വായനക്കാർക്ക‌് ദേശാഭിമാനിയുടെ ആശംസകൾ

അതിജീവനത്തിന്റെ ഓണം ഇന്ന‌്

സ്വന്തം ലേഖികUpdated: Saturday Aug 25, 2018

കരുണത്തണലിലെ പൂക്കളം പേമാരി തീർത്ത ദുരിതങ്ങൾക്കിടയിലും ഓണത്തെ വരവേൽക്കുകയാണ‌് കേരളം. പറവൂർ പുല്ലുംകുളം ശ്രീനാരായണ എച്ച‌്എസ‌്എസ‌ിലെ ദുരിതാശ്വാസ ക്യാമ്പിൽ പൂക്കളമൊരുക്കുന്നവർ / ഫോട്ടോ: എ ആർ അരുൺരാജ‌്

തിരുവനന്തപുരം
മലയാളികൾക്ക‌് ഇന്ന‌് അതിജീവനത്തിന്റെ തിരുവോണം. പ്രളയത്തിൽ സർവതും നഷ്ടമായ സഹോദരങ്ങൾക്ക‌് കൈത്താങ്ങാകാൻ ഓണക്കോടിക്കും സദ്യക്കും ആഘോഷങ്ങൾക്കും അവധി നൽകിയിരിക്കുകയാണ‌് മലയാളികൾ. കാണം വിറ്റും ഓണമുണ്ണണം എന്ന പഴഞ്ചൊല്ലിന‌് സർവതും നഷ്ടപ്പെട്ടവർക്കായി കരുതൽ ഉണ്ടാകണം എന്ന മലയാളിയുടെ തിരുത്ത‌് ലോകത്തിനു മാതൃകയാകുന്നു. 

മുൻവർഷങ്ങളിൽ തലസ്ഥാനനഗരത്തെ വീർപ്പുമുട്ടിച്ചിരുന്ന ഉത്രാടപ്പാച്ചിലും ഇത്തവണ കാണാനായില്ല. തുണിത്തരങ്ങളും അവശ്യസാധനങ്ങളും ദുരിതാശ്വാസക്യാമ്പുകളിലേക്ക‌് വാങ്ങാൻ എത്തുന്നവരുടെ തിരക്ക‌ാണ‌് കടകളിൽ അനുഭവപ്പെടുന്നത‌്. തലസ്ഥാനവാസികൾ വീടുകളിൽ ഓണം ഒരുക്കുന്നില്ലെങ്കിലും ദുരിതാശ്വാസക്യാമ്പുകളിലേക്ക‌് വൻതോതിൽ സാധനങ്ങൾ വാങ്ങിക്കൂട്ടിയതിനാൽ കടകളിലെല്ലാം ഉത്രാടത്തിന‌് ദിവസങ്ങൾക്ക‌ുമുമ്പേ അവശ്യവസ്തുക്കളെല്ലാം തീർന്നു.

പൂവിപണികളെല്ലാം ആളൊഴിഞ്ഞ നിലയിലാണ‌്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കോളേജുകളും മറ്റ‌് സ്ഥാപനങ്ങളും ഓണാഘോഷം ഒഴിവാക്കിയത‌് പൂവിപണിയെ ബാധിച്ചു.
കച്ചവടം മന്ദഗതിയിലായതിനെതുടർന്ന‌് പല കടക്കാരും തമിഴ‌്നാട്ടിൽനിന്ന‌് പൂക്കൾ കൊണ്ടുവന്നുമില്ല.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top