21 September Friday

കൈത്താങ്ങായവർക്ക‌് നാടിന്റെ ആദരം

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018


താനൂർ
ജീവൻ പണയംവച്ച് ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ജില്ലയിലെ മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും നാടിന്റെ സ‌്നേഹാദരം. മത്സ്യത്തൊഴിലാളി യൂണിയൻ, സിഐടിയു ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങ് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീർ അധ്യക്ഷനായി. വി അബ്ദുറഹിമാൻ എംഎൽഎ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി പി വാസുദേവൻ, ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, ജില്ലാ സെക്രട്ടറിയറ്റംഗം ഇ ജയൻ, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി ശശികുമാർ, മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ബാപ്പുട്ടി കൂട്ടായി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. യു സൈനുദ്ദീൻ, എം അനിൽകുമാർ, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് പി പി സൈതലവി, ട്രഷറർ കെ പി എം കോയ എന്നിവർ സംസാരിച്ചു.

പൊന്നാനി, തിരൂർ, താനൂർ, തിരൂരങ്ങാടി, വള്ളിക്കുന്ന് മണ്ഡലങ്ങളിൽ ഉൾപ്പെട്ട 292 മത്സ്യത്തൊഴിലാളികളെയാണ‌് ആദരിച്ചത‌്. വയനാട്, തിരൂർ, താനൂർ എന്നിവിടങ്ങളിലെ ദുരിത മേഖലകളിലേക്ക് വി അബ്ദുറഹിമാൻ എംഎൽഎയുടെ എന്റെ താനൂർ പദ്ധതിയുടെ ഭാഗമായി ശേഖരിച്ച സാധനങ്ങൾ സ്പീക്കർ പി  ശ്രീരാമകൃഷ്ണൻ കൈമാറി. എം പി ലക്ഷ്മി നാരായണൻ, നവീൻ, പി പി ബാലകൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങി.

പ്രധാന വാർത്തകൾ
Top