23 September Sunday

മോഹൻലാൽ വരണം: ഇന്ദ്രന്‍സ്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 25, 2018

കൊല്ലങ്കോട്  > ചലച്ചിത്ര അവാർഡ് വിതരണച്ചടങ്ങ് വിവാദത്തിൽ മോഹൻലാലിന് പിന്തുണയുമായി ഇന്ദ്രൻസ്. വിവാദം ദുഃഖമുണ്ടാക്കിയെന്നും മോഹൻലാലിന്റെ സാന്നിധ്യം ആവേശമാണ് ഉണ്ടാക്കുകയെന്നും  ഇന്ദ്രൻസ് പറഞ്ഞു.

സർക്കാർ പരിപാടിയിൽ ആരെ ക്ഷണിക്കണം എന്ന‌് തീരുമാനിക്കുന്നത് അവരാണ്. എല്ലാവർക്കും പങ്കെടുക്കാൻ അവകാശമുണ്ട്. ഇതിന്റെ പേരിൽ ആരും പിണങ്ങരുത്. താൻ മികച്ച നടന്റെ അവാർഡ് വാങ്ങുന്ന ചടങ്ങിൽ എല്ലാവരും വരണം. മികച്ച കഥാപാത്രങ്ങളിലൂടെ ജനഹൃദയം കീഴടക്കിയവരാണ് താരങ്ങൾ. അവരെയൊന്നും മാറ്റിനിർത്തി തനിക്ക് ഒരു സന്തോഷമില്ലെന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു. സിനിമാ ചിത്രീകരണത്തിന് കൊല്ലങ്കോട്, നെന്മാറ, കൂടലൂർ എന്നീ സ്ഥലങ്ങളിൽ എത്തിയതായിരുന്നു ഇന്ദ്രൻസ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top