Top
22
Monday, January 2018
About UsE-Paper

ദക്ഷിണമേഖല അന്തര്‍ സര്‍വകലാശാലാ യുവജനോത്സവത്തില്‍ എംജിക്ക് ഓവറോള്‍ റണ്ണറപ്പ്

Sunday Dec 24, 2017
വെബ് ഡെസ്‌ക്‌

കോട്ടയം > ചെന്നൈ ഹിന്ദുസ്ഥാന്‍ സര്‍വകലാശാലയില്‍ നടന്ന 33-ാമത് ദക്ഷിണമേഖല അന്തര്‍ സര്‍വകലാശാലാ യുവജനോത്സവത്തില്‍ എംജി സര്‍വകലാശാല ഓവറോള്‍ റണ്ണറപ്പ്. സാഹിത്യവിഭാഗത്തിലും തിയറ്ററിലും എംജി ചാമ്പ്യന്‍ഷിപ്പ് അര്‍ഹതനേടി.

സ്കിറ്റ്, എലക്യൂഷന്‍, ഇന്‍സ്റ്റലേഷന്‍ എന്നിവയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. എറണാകുളം മഹാരാജാസ് കോളേജിലെ മേഘ പി ജോസഫ്, ഋതുല്യ ബി നായര്‍, മിഥുന്‍ ടി, നിഖില്‍ മധു, ശ്രീലേഖ ടി എ, വിഷ്ണു ഷാജി എന്നിവരാണ് സ്കിറ്റ് അവതരിപ്പിച്ചത്. തേവര എസ്എച്ച് കോളേജിലെ മിന്നാ ജോസഫ് എലക്യൂഷനും ഇന്‍സ്റ്റലേഷന് എസ് സുമീഷ് (അക്വിനാസ് കോളേജ്, ഇടക്കൊച്ചി), സി എസ് ജസ്വത് (തേവര എസ്എച്ച് കോളേജ്), യദുകൃഷ്ണന്‍ (ഗവ. കോളേജ്, തൃപ്പൂണിത്തറ) മിന്നാ ജോസ് (എസ്എച്ച് കോളേജ്, തേവര) എന്നിവരും ഒന്നാംസ്ഥാനംനേടി.

ക്ളാസിക്കല്‍ഡാന്‍സ്, പാശ്ചാത്യസംഘഗാനം എന്നിവയ്ക്ക് രണ്ടാംസ്ഥാനം ലഭിച്ചു. കാക്കനാട് രാജഗിരി കോളേജിലെ കാവ്യാ രാജഗോപാല്‍ ഡാന്‍സിനും വെനീസാ മരിയ ഫെര്‍ണാണ്ടസ് (സെന്റ് തെരേസാസ് കോളേജ്, എറണാകുളം), ഐഡ എലിസബത്ത് ജോര്‍ജ് (സിഎംഎസ് കോളേജ്, കോട്ടയം), ഹന്നാ ലിസ വര്‍ഗീസ് (യുസി കോളേജ്, ആലുവ), ഷെറിന്‍ സാറാ തോമസ് (സിഎംഎസ് കോളേജ്, കോട്ടയം), ഏലു എല്‍സാ കുര്യന്‍ (എസ് ബി കോളേജ് ചങ്ങനാശേരി), ഒലീവിയ അന്ന എലിസബത്ത് ചാണ്ടി (തേവര എസ്എച്ച് കോളേജ്), അലന്‍ പി സാം (എസ് ബി കോളേജ് ചങ്ങനാശേരി) എന്നിവര്‍ പാശ്ചാത്യസംഘഗാനത്തിലും മികവ് തെളിയിച്ചു.

മിമിക്രി, തന്ത്രിവാദ്യം, ഡിബേറ്റ്, എന്നിവയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചു.  കാലടി ശ്രീശങ്കര കോളേജിലെ അമല്‍ അശോക് (മിമിക്രി), തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ നവനീത് കൃഷ്ണന്‍ (തന്ത്രിവാദ്യം), കൊച്ചിന്‍ കോളേജിലെ ചാള്‍സ് ലോനപ്പന്‍, തേവര എസ്എച്ച് കോളേജിലെ മിന്നാ ജോസഫ് (ഡിബേറ്റ്) എന്നിവര്‍ മൂന്നാംസ്ഥാനം നേടി. 2018 ഫെബ്രുവരിയില്‍ ഉത്തരാഖണ്ഡിലെ റാഞ്ചി സര്‍വകലാശാലയില്‍ നടക്കുന്ന അഖിലേന്ത്യാ യുവജനോത്സവത്തില്‍ ഇവര്‍ പങ്കെടുക്കും.
വിജയികളെ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, പ്രൊ-വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്, രജിസ്ട്രാര്‍ എം ആര്‍ ഉണ്ണി എന്നിവര്‍ അഭിനന്ദിച്ചു. വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റുകളും പ്രത്യേകമായി നടത്തുന്ന യോഗത്തില്‍ വിതരണംചെയ്യുമെന്ന് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സ്റ്റുഡന്റ് സര്‍വീസ് ഡയറക്ടര്‍ ഡോ. ഹരികുമാര്‍ ചങ്ങമ്പുഴ അറിയിച്ചു.

Related News

കൂടുതൽ വാർത്തകൾ »