Top
18
Monday, December 2017
About UsE-Paper

ബാര്‍കോഴയില്‍ സിബിഐ അന്വേഷണം വേണ്ട: ഹൈക്കോടതി

Friday Nov 24, 2017
വെബ് ഡെസ്‌ക്‌


കൊച്ചി > മുന്‍ മന്ത്രി കെ എം മാണി പ്രതിയായ ബാര്‍കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. നോബിള്‍ മാത്യു സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. വിജിലന്‍സ് അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് സിബിഐ അന്വേഷണാവശ്യം കോടതി നിരസിച്ചത്.

അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ ഇടപെടുന്നത് ഉചിതമല്ലെന്ന് കോടതി പറഞ്ഞു. ഹര്‍ജിക്കാരനെതിരായ സിംഗിള്‍ ബെഞ്ച് പരാമര്‍ശങ്ങള്‍ കോടതി നീക്കിയിട്ടുണ്ട്. വിജിലന്‍സ് അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കമുണ്ടെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.