14 December Friday

ദേശാഭിമാനി പ്രചാരണത്തിന‌് ജില്ലയിൽ ഉജ്വല തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Sep 24, 2018


കൊച്ചി
ദേശാഭിമാനി പത്രത്തിന്റെ പ്രചാരണത്തിന‌് ജില്ലയിൽ ഉജ്ജ്വലമായ തുടക്കം. സിപിഐ എം  സംസ്ഥാന കമ്മറ്റി, ജില്ലാ സെക്രട്ടറിയറ്റ‌്, ജില്ലാ കമ്മിറ്റി അംഗങ്ങളും  ഏരിയ സെക്രട്ടറിമാരും  പ്രചാരണത്തിന‌് നേതൃത്വം നൽകി. ഏലൂരിൽ സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം കെ ചന്ദ്രൻപിള്ള പത്രത്തിന്റെ വരിസംഖ്യ ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറിയറ്റ‌് അംഗങ്ങളായ എം സി സുരേന്ദ്രൻ  മരട‌് ഈസ‌്റ്റിലും എൻ സി മോഹനൻ പെരുമ്പാവൂർ ബ്രോഡ‌്‌വെയിലും എം പി പത്രോസ‌് നെടുമ്പാശേരി പുളിയനത്തും കെ എൻ ഉണ്ണികൃഷ‌്ണൻ വൈറ്റിലയിലും പി ആർ മുരളീധരൻ നെല്ലാടും  വരിസംഖ്യ ഏറ്റുവാങ്ങി.  ജില്ലാ കമ്മിറ്റി അംഗങ്ങളായ സി ബി ദേവദർശനൻ പുത്തൻകുരിശിലും ടി കെ വത്സൻ പള്ളുരുത്തിയിലും പി കെ സോമനും വി പി ശശീന്ദ്രനും ഓടക്കാലിയിലും കെ വി ഏലിയാസ‌് കിഴക്കമ്പലത്തും സി കെ പരീത‌്‌ തൃക്കാക്കരയിലും കെ എൻ ഗോപിനാഥ‌് ഏലൂരിലും അഡ്വ. കെ എ‌സ‌് അരുൺകുമാർ നെല്ലാടും ടി വി അനിത ചെല്ലാനത്തും എസ‌് സതീഷ‌് കോതമംഗലം മുൻസിപ്പൽ ഇൗസ‌്റ്റിലും  വരിസംഖ്യ ഏറ്റുവാങ്ങി.

മുളന്തുരുത്തി ഏരിയ  സെക്രട്ടറി ടി സി ഷിബു ഉദയംപേരൂർ നടക്കാവിലും കോലഞ്ചേരി ഏരിയ സെക്രട്ടി പി കെ വർഗീസ‌് കോലഞ്ചേരിയിലും അങ്കമാലി ഏരിയ സെക്രട്ടറി  കെ കെ ഷിബു പാലിശേരിയിലും കോതമംഗലം ഏരിയ സെക്രട്ടറി ആർ അനിൽകുമാർ കോതമംഗലത്തും വരിസംഖ്യ ഏറ്റുവാങ്ങി. കളമശേരി ഏരിയ സെക്രട്ടറി വി എ സക്കീർ ഹുസൈൻ ഇടപ്പള്ളി ടോളിൽ ആദ്യകാല പാർടി അംഗം ഒ ആർ തങ്കപ്പനിൽ നിന്ന‌് വരിസംഖ്യ സ്വീകരിച്ചു. നോർത്ത‌് കളമശേരി യൂണിവേഴ‌്സിറ്റി കോളനിയിലും കളമശേരി ഏരിയ സെക്രട്ടറി വി എ സക്കീർ ഹുസൈൻ വരിസംഖ്യ സ്വീകരിച്ചു. എളമക്കരയിൽ ജില്ലാ കമ്മിറ്റി അംഗം അഡ്വ. എം അനിൽകുമാർ സ്‌റ്റേറ്റ്‌ അറ്റോർണി ജനറൽ കെ വി സോഹനിൽനിന്ന്‌ വരിസംഖ്യ ഏറ്റുവാങ്ങി.


പ്രധാന വാർത്തകൾ
Top