22 September Saturday

ദുരിതാശ്വാസ ക്യാമ്പിൽ ജാതി വിവേചനമെന്ന് പരാതി: കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018

ഹരിപ്പാട് >പള്ളിപ്പാട് ഗ്രാമ പഞ്ചായത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിൽ ജാതിവിവേചനം കാണിച്ചെന്ന പരാതിയിൽ ഹരിപ്പാട് പോലീസ് കേസെടുത്തു. മൂന്നാം വാർഡിലെ ആഞ്ഞിലിമുട് എൽപി സ്കൂളിൽ ദളിത് വിഭാഗം തയ്യാറാക്കിയ ഭക്ഷണം ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടവർ കഴിക്കാൻ തയ്യാറായില്ലെന്ന് പരാതി ഉയർന്നിരുന്നു. പട്ടിക ജാതിക്കാർ ഉണ്ടാക്കുന്ന ആഹാരം കഴിക്കില്ലെന്നു പറഞ്ഞു ജാതിയമായി അധിക്ഷേപിച്ചെന്നാണ് ദളിത് വിഭാഗം പറയുന്നത് .

വില്ലേജ് റവന്യു അധികൃതർ പ്രശ്ന പരിഹാരത്തിനിടപെട്ടിട്ടും ഫലമുണ്ടായില്ല. പിന്നീട് കോൺഗ്രസ്സുകാരിയായ വാർഡംഗം ടി കെ സുജാത ഇടപെട് ക്രിസ്ത്യൻ വിഭാഗത്തിന്‌ പ്രത്യേകം ഭക്ഷണം തയ്യാറാക്കാൻ സൗകര്യമുണ്ടാക്കി.

ഇതിനെതിരെ ദളിത് വിഭാഗം ആലപ്പുഴ ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ  ഹരിപ്പാട് പോലീസ് പട്ടിക ജാതി പട്ടിക  വർഗ്ഗ പീഡന വിരുദ്ധ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top