19 November Monday

കച്ചേരി മൈതാനത്തിന്റെ സൗന്ദര്യവൽക്കരണം: അഴിമതി വിജിലൻസ് അന്വേഷിക്കണം‐ ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018



പറവൂർ
കച്ചേരി മൈതാനം സൗന്ദര്യവൽക്കരിക്കുന്നതിന്റെ പേരിൽ നടന്ന അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ പറവൂർ ബ്ലോക്ക് സമ്മേളനം  ആവശ്യപ്പെട്ടു. കോടികൾമുടക്കി സൗന്ദര്യവൽക്കരിച്ച മൈതാനത്തെ ടൈലുകൾ പൊട്ടിപ്പൊളിഞ്ഞു. അലങ്കാരവിളക്കുകൾ പ്രവർത്തനരഹിതമാണ‌്. പ്രതിനിധിസമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം എസ് സതീഷ് ഉദ്ഘാടനംചെയ്തു. എ സി ഷാൻ അധ്യക്ഷനായി. പി ഡി ഷിജു രക്തസാക്ഷിപ്രമേയവും കെ എസ് ശ്രീജിത്ത് അനുശോചനപ്രമേയവും അവതരിപ്പിച്ചു. എ സി ഷാൻ, വി എസ് ശ്രീജിത്ത്, ധന്യാ തോമസ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കെ എസ് സനീഷ് പ്രവർത്തനറിപ്പോർട്ടും പി ബി രതീഷ് സംഘടനാറിപ്പോർട്ടും അവതരിപ്പിച്ചു. എ പി പ്രിനിൽ, അബ്ദുൾ ഷുക്കൂർ, അഡ്വ. രശ്മി തോമസ്, ടി വി നിഥിൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി എസ് ശ്രീജിത്ത് (പ്രസിഡന്റ‌്),  ധന്യ തോമസ്, പി ആർ സജീഷ് (വൈസ് പ്രസിഡന്റുമാർ), വി യു ശ്രീജിത്ത് (സെക്രട്ടറി ),  എം രാഹുൽ, എസ് സന്ദീപ് (ജോയിന്റ് സെക്രട്ടറിമാർ), ഇ ബി സന്തു ( ട്രഷറർ ).

പൊതുസമ്മേളനം  ജില്ലാ സെക്രട്ടറി  അഡ്വ. കെ എസ് അരുൺകുമാർ ഉദ്ഘാടനംചെയ്തു. വി എസ് ശ്രീജിത്ത് അദ്ധ്യക്ഷനായി.  ടി ആർ ബോസ്, വി യു ശ്രീജിത്ത്, കെ എസ് സനീഷ്, എ സി ഷാൻ, ഇ ബി സന്തു, എം രാഹുൽ എന്നിവർ സംസാരിച്ചു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top