17 November Saturday

ചൂർണിക്കരയിൽ കൂൺകൃഷി വ്യാപിപ്പിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018


ആലുവ
ചൂർണിക്കര പഞ്ചായത്ത്‌ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ഹോർട്ടികൾച്ചറൽ മിഷന്റെ ധനസഹായത്തോടെ കൂൺകൃഷി വ്യാപിപ്പിക്കുന്നു. പഞ്ചായത്തിലെ 20 വനിതകൾക്കാണ്‌ ഈ പദ്ധതി അനുവദിക്കുന്നത്‌.  പിങ്ക്‌ നിറത്തിലുള്ള ചിപ്പിക്കൂണുകളാണ്‌ ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്‌. കാർഷിക സർവകലാശാലയുടെ സഹകരണം ഈ പദ്ധതിക്കുണ്ട്‌.

പദ്ധതിവഴി പ്രതിദിനം 50‐100 കിലോ കൂൺ ഉൽപ്പാദിപ്പിക്കുകയാണ്‌ ലക്ഷ്യം. തെരഞ്ഞെടുക്കുന്നവർക്ക്‌ കൂൺകൃഷിയിലുള്ള പരിശീലനം, പ്രായോഗിക പരിശീലനം, കൂൺവിത്ത‌് ഉൽപ്പാദനത്തിനുള്ള പരിശീലനം എന്നിവ നൽകും. ഒരു ഗുണഭോക്താവിന്‌ 150 ചതുരശ്ര അടി വിസ്‌തീർണമുള്ള ഷെഡ്ഡുകൾ നിർമിച്ച്‌ അനുയോജ്യമായ 100 ബെഡുകൾ തയ്യാറാക്കി കൃഷിയിറക്കുന്നതിനുള്ള സൗകര്യമൊരുക്കും.

ഒരു യൂണിറ്റിനു വരുന്ന ചെലവിന്റെ 40 ശതമാനം (പരമാവധി 11250 രൂപ) സബ്‌സിഡിയായി ലഭിക്കും. ഉൽപ്പാദിപ്പിക്കുന്ന കൂൺ വിൽക്കാനുള്ള വിപണന സൗകര്യവും ഒരുക്കും. ഫോൺ: 0484 2620214.
 

പ്രധാന വാർത്തകൾ
Top