24 September Monday

സഹിഷ്ണുതയുടെ സംസ്കാരം ഉയർത്തിപ്പിടിക്കണം: വൈശാഖൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018


സംഘപരിവാറിന്റെ അസഹിഷ്ണുതയുടെയും ഭീഷണിയുടെയും തുടർച്ചയാണ‌് എസ് ഹരീഷിന്റെ ‘മീശ’ നോവൽ പിൻവലിക്കലെന്ന‌് സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ പറഞ്ഞു. ഇന്ത്യയെ ഭയത്തിന്റെ നിഴലിൽ ജീവിക്കുന്നവരുടെ രാജ്യമാക്കാൻ കാവിസംഘം ശ്രമിക്കയാണ്. ഹരീഷിനുനേരെയുള്ള അക്രമഭീഷണി സാംസ്കാരിക ഫാസിസം മലയാളത്തിലും സാന്നിധ്യം  ഉറപ്പിക്കുന്നതിന്റെ ദുഃസൂചനയാണ‌്.

നോവൽ  ഉയർത്തുമായിരുന്ന സംവാദസാധ്യതകൾ സംഘപരിവാർ അടച്ചുകളഞ്ഞു. ആശയസംവാദമാണ് സാഹിത്യത്തിന്റെ ജീവൻ. അതുപയോഗപ്പെടുത്താതെ സംഘപരിവാർ ‘ഭീഷണിയുടെ’ ഭാഷ മാത്രം സംസാരിക്കുന്നു.

പ്രഭാവർമ കലാകൗമുദിയിൽ എഴുതിയ ലേഖനത്തിന്റെ നേർക്കും കാവിപ്പട അസഹിഷ്ണുതയുടെ വിഷം ചീറ്റി. സഹിഷ്ണുതയുടെ സംസ്കാരമാണ് നാം ഉയർത്തിപ്പിടിക്കേണ്ടത്. ജനാധിപത്യവിശ്വാസികൾ ഈ നീക്കങ്ങളെ ചെറുത്തുതോൽപ്പിച്ചില്ലെങ്കിൽ നഷ്ടമാകുന്നത് നവോത്ഥാനമൂല്യങ്ങളും സർഗാത്മകസ്വാതന്ത്ര്യവുമാണ‌്‐ വൈശാഖൻ പറഞ്ഞു.

പ്രധാന വാർത്തകൾ
Top