18 November Sunday

പശുവിനെ വണ്ടിയിൽ കയറ്റുന്നത്‌ തടഞ്ഞവർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018


മഞ്ചേശ്വരം
പശുവിനെ കയറ്റിക്കൊണ്ടുപോകുകയായിരുന്ന പിക്കപ്പ്‌ വാൻ തടഞ്ഞത്‌ വീഡിയോയിൽ പകർത്തിയ യുവാവിനെയും കുടുംബത്തെയും അക്രമിച്ച ആർഎസ്‌എസ്‌ പ്രവർത്തകർ അറസ്‌റ്റിൽ. ബായാർ പെർവായിയിലെ രമേശ് (35), പെർവായി മുളിയയിലെ മോക്ഷിത് (25), ചന്ദുഷെട്ടി (28), വിനീത്‌രാജ്‌  (25) എന്നിവരെയാണ് മഞ്ചേശ്വരം എസ്ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്.

ജൂലൈ 15ന് വൈകിട്ടാണ്   ബായാർ ബേരിപ്പദവിലെ സൈനുദ്ദീൻ (57), ഭാര്യ ഖദീജ (46) , മകൻ സിദ്ദിഖ‌് എന്നിവർ അക്രമത്തിനിരയായത്. വീടിനു മുന്നിൽനിന്ന‌് പശുവിനെ കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാൻ ഒരു സംഘം തടഞ്ഞത് സിദ്ദീഖ് വീഡിയോയിൽ പകർത്തുന്നതിടെ സംഘടിച്ചെത്തിയ ആർഎസ്‌എസ്സുകാർ  വീടുകയറി ആക്രമിക്കുകയായിരുന്നു.

പ്രധാന വാർത്തകൾ
Top