16 August Thursday
പരിക്കേറ്റിട്ടില്ലെന്ന് വ്യക്തമാക്കി കെ പി എ മജീദ്

ഹര്‍ത്താലിന്റെ മറവില്‍ ലീഗ് നടത്തിയത് വ്യാപക അക്രമം; തിരൂരങ്ങാടി സിപിഐ എം ഓഫീസും, പെരിന്തല്‍മണ്ണ നഗരസഭാ ഓഫീസും തകര്‍ത്തു, മജീദിന് പരിക്കേറ്റെന്ന് വ്യാജപ്രചാരണവും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 24, 2018

മലപ്പുറം > പെരിന്തല്‍മണ്ണ താലൂക്കില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ചൊവ്വാഴ്ചത്തെ ഹര്‍ത്താലിന്റെ മറവില്‍ മുസ്ളിം ലീഗ് നടത്തിയത് വ്യാപക അക്രമം.

സിപിഐ എം മങ്കട ഏരിയാ കമ്മിറ്റി ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച വൈകിട്ട് മക്കരപ്പറമ്പില്‍ നടത്തിയ യോഗത്തിനുനേരെ കല്ലെറിഞ്ഞ ലീഗുകാര്‍ രാത്രി ചെമ്മാട് തിരൂരങ്ങാടി ലോക്കല്‍ കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു. മലപ്പുറം ടൌണില്‍ പാര്‍ടി പ്രചാരണ ബോര്‍ഡുകളും കൊടിമരങ്ങളും തകര്‍ത്തെറിഞ്ഞു. വൈകിട്ട് പെരിന്തല്‍മണ്ണ നഗരസഭാ ഓഫീസില്‍ കയറി ജനസേവ കേന്ദ്രം തകര്‍ത്ത് ഫയലുകള്‍ നശിപ്പിച്ചു.

മുന്നില്‍ കിടന്ന നിരവധി വാഹനങ്ങള്‍ അക്രമികള്‍ തകര്‍ത്തു. അക്രമത്തില്‍ കോടികളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചാണ് അക്രമികളെ തുരത്തിയത്. മക്കരപ്പറമ്പിലെ കല്ലേറില്‍ ഏരിയാ സെക്രട്ടറി പി കെ അബ്ദുള്ള നവാസ്, എം പി അലവി എന്നിവരടക്കം 25 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഇ എം എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരൂരങ്ങാടി ഓഫീസലുണ്ടായിരുന്ന അഞ്ചു പേര്‍ക്കും പരിക്കുണ്ട്.

കലക്ടര്‍ വിളിച്ച സമാധാന യോഗം ലീഗ് പ്രതിനിധി ബഹിഷ്ക്കരിച്ചതിനു പിന്നാലെയായിരുന്നു മക്കരപ്പറമ്പിലും മലപ്പുറത്തും തിരൂരങ്ങാടിയിലും അക്രമപരമ്പര. അതിനിടെ മുസ്ളിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദിന് പരിക്കേറ്റെന്ന വ്യാജപ്രാചരണം അക്രമം വര്‍ധിക്കാന്‍ കാരണാമയി. ചില ലീഗ് നേതാക്കള്‍ ഉള്‍പ്പെട്ട ഗ്രൂപ്പുകളിലാണ് ഇത്തരത്തില്‍ പ്രചാരണം ഉണ്ടായത്. എന്നാല്‍ തനിക്ക് പരിക്കേറ്റിട്ടില്ലെന്ന് മജീദ് തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുകയായിരുന്നു.

  പെരിന്തല്‍മണ്ണയിലും മങ്കടയിലും പകല്‍ റോഡ് ഉപരോധിച്ചും വാഹനം തടഞ്ഞും മാധ്യമപ്രവര്‍ത്തകരെയടക്കം മര്‍ദിച്ചും അഴിഞ്ഞാടിയ ലീഗുകാര്‍ മഞ്ചേരി എന്‍എസ്എസ് കോളേജിലും ബോയ്സ് ഹൈസ്കൂളിലും പോളിടെക്നിക്കലും അക്രമം നടത്തി. മക്കരപ്പറമ്പില്‍ ലാത്തിവീശിയാണ് പൊലീസ് രംഗം ശാന്തമാക്കിയത്. അക്രമികളെ തുരത്താന്‍ കണ്ണീര്‍വാതകവും പ്രയോഗിച്ചു. സിപിഐ എം, എസ്എഫ്ഐ കൊടികള്‍ നശിപ്പിച്ച മുസ്ളിംലീഗുകാര്‍ അങ്ങാടിപ്പുറത്ത് മാധ്യമപ്രവര്‍ത്തകരെ കാര്‍തടഞ്ഞ് മര്‍ദിച്ചു. കോഴിക്കോട്- പാലക്കാട് ദേശീയപാതയില്‍ കൂട്ടിലങ്ങാടി, മക്കരപ്പറമ്പ്, പെരിന്തല്‍മണ്ണ ടൌണ്‍ എന്നിവിടങ്ങളില്‍ റോഡ് ഉപരോധിച്ച ലീഗുകാര്‍ വാഹനങ്ങള്‍ കടത്തിവിട്ടില്ല. പാലക്കാട്ടേക്കുള്ള ചരക്കു വാഹനങ്ങളുടെയടക്കം യാത്ര മുടങ്ങി. കൂട്ടിലങ്ങാടിയിലും സമൂസപ്പടിയിലും പടപ്പറമ്പിലും കല്ലും മണ്ണുമിട്ട് റോഡ് ഗതാഗതം മുടക്കി. ആനമങ്ങാടും പുലാമന്തോളിലും ബസ് തടഞ്ഞിട്ടു. പൊലീസ് എത്തിയാണ് പലയിടത്തും അക്രമികളെ പിന്തിരിപ്പിച്ചത്.

ലീഗ് ആക്രമണത്തില്‍ പരിക്കേറ്റ മാതൃഭൂമി ന്യൂസ് ചാനല്‍ സ്പെഷ്യല്‍ കറസ്പോണ്ടന്റ് മുഹമ്മദ് നൌഫല്‍, ക്യാമറാമാന്‍ സന്ദീപ്, ന്യൂസ് 18 റിപ്പോര്‍ട്ടര്‍ സുര്‍ജിത് അയ്യപ്പത്ത് എന്നിവരെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിന്തമണ്ണയിലെ ഹര്‍ത്താല്‍ ദൃശ്യങ്ങളും വാര്‍ത്തകളും ശേഖരിച്ച് മലപ്പുറത്തേക്ക് വരുമ്പോഴാണ് മാതൃഭൂമി ചാനലിന്റെ ഔദ്യോഗിക വാഹനം ലീഗുകാര്‍ തടഞ്ഞത്. കാറിന്റെ താക്കോല്‍ ഊരിയെടുത്തശേഷം മൂവരെയും പുറത്തിറക്കി ആക്രമിച്ചു. നൌഫലിന്റെ കോളറിനു കുത്ത

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top