Top
18
Monday, December 2017
About UsE-Paper

'ആദ്യം സോളാര്‍ കുറ്റവാളികളെ ജാഥയില്‍ നിന്ന് എങ്കിലും മാറ്റൂ'; ചെന്നിത്തലയോട് കോടിയേരി

Friday Nov 24, 2017
വെബ് ഡെസ്‌ക്‌

ആലപ്പുഴ > ശശീന്ദ്രന്‍ വിഷയത്തില്‍ ചെന്നിത്തലയുടെ പ്രസ്താവന മുഖവിലയ്‌ക്കെടുക്കണമെങ്കില്‍ അദ്ദേഹത്തിന്റെ ജാഥയില്‍നിന്ന് എങ്കിലും സോളാര്‍ കുംഭകോണത്തില്‍ ആരോപണവിധേയരായവരെ മാറ്റിനിര്‍ത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. സിപിഐ എം നിലപാട് അപമാനകരമാണെന്ന് ചെന്നിത്തല പറഞ്ഞിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കമീഷന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സര്‍ക്കാര്‍ തുടര്‍നടപടി പ്രഖ്യാപിച്ചിട്ടുണ്ട്. ശശീന്ദ്രന്‍ മന്ത്രിയാകണമോയെന്ന കാര്യം തീരുമാനിക്കേണ്ടത് എന്‍സിപിയും എല്‍ഡിഎഫുമാണ്. മറ്റു പാര്‍ടികളുടെ മന്ത്രിയെ സിപിഐഎമ്മിന് തീരുമാനിക്കാനാവില്ല. എല്‍ഡിഎഫില്‍ ഇടതുപക്ഷപാര്‍ടികളും ജനാധിപത്യ പാര്‍ടികളുമുണ്ട്. സിപിഐഎമ്മിലാണെങ്കില്‍ സോളാര്‍ ആരോപണവിധേയരായവര്‍ പാര്‍ടിയില്‍ തുടരുമോയെന്ന് അദ്ദേഹം ചോദിച്ചു.

 

Related News

കൂടുതൽ വാർത്തകൾ »