18 October Thursday

എ കെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം എല്‍ഡിഎഫില്‍ ആലോചിച്ച് തീരുമാനമെടുക്കും; ധാര്‍മികതയെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അര്‍ഹതയില്ല: വൈക്കം വിശ്വന്‍

വെബ് ഡെസ്‌ക്‌Updated: Thursday Nov 23, 2017

തിരുവനന്തപുരം > മുന്‍ മന്ത്രിയും എന്‍സിപി എംഎല്‍എയുമായ എ കെ ശശീന്ദ്രന്റെ മന്ത്രിസഭാ പുന: പ്രവേശനം സംബന്ധിച്ച് എല്‍ഡിഎഫില്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. എ കെ ശശീന്ദ്രനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കണമൊന്നാവശ്യപെട്ട് എന്‍സിപി നേതാക്കള്‍ സന്ദര്‍ശിച്ചതിന്റെ വിശദാംശങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വൈക്കം വിശ്വന്‍.

ശശീന്ദ്രന്റെ കാര്യത്തില്‍ ഒറ്റയ്ക്കൊരു തീരുമാനം എടുക്കാന്‍ സാധിക്കില്ല. ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനമെടുക്കും. എല്‍ഡിഎഫ് യോഗമോ ഘടകകക്ഷി നേതാക്കളുമായി ആശയവിനിമയമോ നടത്തിയാകാം തീരുമാനം. എല്‍ഡിഎഫ് യോഗം ചേരുമോ എന്നുള്ളത് ഇപ്പോള്‍ പറയാനാകില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്നതില്‍ ധാര്‍മികതയുടെ പ്രശ്നമാണ് പ്രതിപക്ഷവും രമേശ് ചെന്നിത്തലയും ഉയര്‍ത്തുന്നത്. ധാര്‍മികത എന്ന വാക്ക് പറയാന്‍ കോണ്‍ഗ്രസിന് യാതൊരു അര്‍ഹതയുമില്ല. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും അതിന്‍മേലുള്ള ചര്‍ച്ചകളും കോണ്‍ഗ്രസിന് മുഖത്തേറ്റ അടിയാണ്. അതില്‍ നിന്ന് രക്ഷപ്പെടാനുള്ള പൂഴിക്കടകന്‍ തന്ത്രം ഒക്കെയാണ് കോണ്‍ഗ്രസ് പയറ്റുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top