17 October Wednesday

വിവിധ പാര്‍ടികളില്‍നിന്ന് സിപിഐ എമ്മിലേക്ക് വന്നവര്‍ക്ക് വരവേല്‍പ്പ്

വെബ് ഡെസ്‌ക്‌Updated: Thursday Nov 23, 2017

പെരുമ്പാവൂര്‍ > വിവിധ പാര്‍ടികളില്‍നിന്നു രാജിവച്ച് സിപിഐ എമ്മുമായി സഹകരിക്കാന്‍ തീരുമാനിച്ചവര്‍ക്ക് ആവേശകരമായ സ്വീകരണം. കൂവപ്പടി പഞ്ചായത്തിലെ കയ്യുത്തിയാല്‍ മേഖലയിലെ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് തുടങ്ങി വിവിധ പാര്‍ടികളില്‍ പ്രവര്‍ത്തിച്ചിരുന്ന 55 പേരാണ് സിപിഐ എമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായി രംഗത്തുവന്നത്. വര്‍ഗീയഫാസിസത്തെ ചെറുക്കാനും മതേതരത്വം സംരക്ഷിക്കാനും സിപിഐ എം ശക്തിപ്പെടണമെന്ന തിരിച്ചറിവിനെത്തുടര്‍ന്നാണ് 55 പേരും കുടുംബാംഗങ്ങളും ചെമ്പതാകയേറ്റുവാങ്ങാന്‍ തയ്യാറായത്.

കയ്യുത്തിയാല്‍ കവലയില്‍ ചേര്‍ന്ന സ്വീകരണസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി പി രാജീവ് ഉദ്ഘാടനംചെയ്തു. പ്രസ്ഥാനത്തിലേക്ക് കടന്നുവന്നവര്‍ക്ക് ചെമ്പതാക കൈമാറി. ലോക്കല്‍ സെക്രട്ടറി പി കെ സന്തോഷ്കുമാര്‍ അധ്യക്ഷനായി. എന്‍ സി മോഹനന്‍, എം ഐ ബീരാസ്, വി പി ശശീന്ദ്രന്‍, പി കെ സോമന്‍, സാജു പോള്‍, ഒ ഡി അനില്‍കുമാര്‍, കുഞ്ഞുമോള്‍ തങ്കപ്പന്‍, അഡ്വ. വി കെ സന്തോഷ്, പി ശിവന്‍, പി സി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. എം ടി നിഷാദ് സ്വാഗതവും ലിന്‍റ്റോ നന്ദിയും പറഞ്ഞു.
 

പ്രധാന വാർത്തകൾ
Top