15 October Monday

അഴീക്കോടൻ അനുസ്മരണം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 23, 2018

കണ്ണൂർ > പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തിൽ രാവിലെ സിപിഐ എം നേതാക്കളും പ്രവർത്തകരുമുൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്ത പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണയോഗവും നടന്നു.

പാർടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗംകൂടിയായ മന്ത്രി എം എം മണി, കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ എന്നിവർ പുഷ്പചക്രം അർപ്പിച്ചു. അനുസ്മരണയോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ പി സഹദേവൻ അധ്യക്ഷനായി. എം എം മണി സംസാരിച്ചു. പി ജയരാജൻ സ്വാഗതം പറഞ്ഞു. സ്റ്റേഡിയം കോർണറിൽനിന്ന്  പ്രകടനമായാണ് പാർടി പ്രവർത്തകരും നാട്ടുകാരും പുഷ്പാർച്ചനയ്ക്കെത്തിയത്.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ കെ രാഗേഷ് എംപി, ജയിംസ് മാത്യൂ എംഎൽഎ, എ എൻ ഷംസീർ എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം പ്രകാശൻ, എൻ ചന്ദ്രൻ, കണ്ണൂർ ഏരിയാ സെക്രട്ടറി കെ പി സുധാകരൻ, അഴീക്കാടന്റെ കുടുംബാംഗങ്ങൾ എന്നിവരും സംബന്ധിച്ചു. വൈകിട്ട് ആറിന് കണ്ണൂർ ബാങ്ക് റോഡിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു.


പ്രധാന വാർത്തകൾ
Top