20 November Tuesday

ചളിയിൽ മുങ്ങിയ സ്കൂളുകൾ ശുചിയാക്കി അധ്യാപകര്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018


കൊച്ചി
പ്രളയദുരന്തത്തെത്തുടർന്ന് ചളിയിൽ മുങ്ങിക്കിടന്ന സ്കൂളുകൾ വൃത്തിയാക്കാൻ അധ്യാപകരെത്തി. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ (കെഎസ്ടിഎ) നേതൃത്വത്തിൽ 200 ഓളം അധ്യാപകരാണ് ജില്ലയിലെ സ്കൂളുകൾ വൃത്തിയാക്കാൻ മുന്നിട്ടിറങ്ങിയത്. ‘നമുക്ക് അതിജീവിക്കാം’ എന്ന ബാനർ കെട്ടിയ ബസിൽ കോഴിക്കോട്, പാലക്കാട്  ജില്ലകളിൽനിന്നും സ്കൂൾ വൃത്തിയാക്കാൻ അധ്യാപകരെത്തി. കോഴിക്കോടുനിന്ന് 60ഉം പാലക്കാടുനിന്ന് 55 ഉം അധ്യാപകരാണെത്തിയത്.

പാനായിക്കുളം ജിയുപിഎസ്, പുതിയകാവ് ജിഎൽപിഎസ്, പാലിയം ജിഎച്ച്എസ്എസ്, ആലുവ എസ‌്‌പിഡബ്ല്യുഎൽപിഎസ്, തായിക്കാട്ടുകര എസ‌്പിഡബ്ല്യുഎച്ച്എസ്, കുട്ടുമശേരി ​ഗവ. എച്ച്എസ്എസ് എന്നീ സ്കൂളുകളാണ് അധ്യാപകർ വൃത്തിയാക്കിയത്. മറ്റിടങ്ങളിൽനിന്ന് ജനറേറ്റർ, പമ്പ്സെറ്റ് എന്നിവ വാടകയ്ക്കെടുത്തായിരുന്നു ശുചീകരണം. വരുംദിവസങ്ങളിലും ശുചീകരണം തുടരും. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി വേണു​ഗോപാൽ, പി കെ സതീഷ് കുമാർ, ജില്ലാ സെക്രട്ടറി കെ വി ബെന്നി, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയം​ഗങ്ങളായ ടി വി പീറ്റർ, എൽ മാ​ഗി, സംസ്ഥാന കമ്മിറ്റിയം​ഗം അജി നാരായണൻ,  ശിവദാസൻ എന്നിവർ നേത‌ൃത്വം നൽകി.

പ്രധാന വാർത്തകൾ
Top