21 November Wednesday

‘‘നിർഭയമായ അന്തരീക്ഷത്തിലേ സർഗാത്മകത പുലരൂ, ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ സർക്കാർ സാഹിത്യകാരനൊപ്പം’’‐ എസ്‌ ഹരീഷിന്‌ പിന്തുണയുമായി മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jul 23, 2018

കൊച്ചി > സംഘപരിവാർ ഭീഷണിയെത്തുടർന്ന്‌ ‘മീശ’ എന്ന നോവൽ പിൻവലിച്ച എഴുത്തുകാരൻ എസ്‌ ഹരീഷിന്‌ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ കേരള സർക്കാർ സാഹിത്യകാരന്റെ ഒപ്പമുണ്ടാകുമെന്ന്‌ ഉറപ്പു നൽകിയ മുഖ്യമന്ത്രി ഹരീഷ്‌ വിവാദങ്ങളിൽ അസ്വസ്ഥനാകരുതെന്നും പ്രതിബന്ധങ്ങളെ എഴുത്തിന്റെ ശക്തി കൊണ്ടു മറികടക്കണമെന്നും തന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റിൽ പറയുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണരൂപം:


ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ സാഹിത്യകാരന്റെ ഒപ്പമുണ്ടാവും കേരള ഗവർമെന്റ്. എഴുതുവാനുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേർക്കുള്ള കടന്നാക്രമണങ്ങൾ അനുവദിക്കില്ല. നിർഭയമായ അന്തരീക്ഷത്തിലേ സർഗ്ഗാത്മകത പുലരൂ. അതിനെ ഞെരുക്കുന്ന ഒന്നിനോടും വിട്ടുവീഴ്ചയില്ല. മീശ എന്ന നോവലിന്റെ രചയിതാവ് ഹരീഷ് വിവാദങ്ങളിൽ അസ്വസ്ഥ ചിത്തനാകരുത്. ശക്തമായും ധീരമായും എഴുത്തിന്റെ വഴിയിൽ മുന്നോട്ടു പോവുക എന്നതാണ് വിവാദ സ്രഷ്ടാക്കൾക്ക് അദ്ദേഹം നൽകേണ്ട ഉചിതമായ മറുപടി എന്നു കരുതുന്നു. എഴുത്ത് ഉപേക്ഷിക്കരുത്. പ്രതിബന്ധങ്ങളെ എഴുത്തിന്റെ ശക്തി കൊണ്ടു മറികടക്കണം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top