15 November Thursday

എഴുത്തുകാരന്‌ എതിരായ കൊലവിളി പ്രതിഷേധാർഹം: ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Monday Jul 23, 2018


തിരുവനന്തപുരം
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവരുന്ന മീശ എന്ന നോവലിനും എഴുത്തുകാരൻ എസ് ഹരീഷിനുമെതിരായ സംഘപരിവാർ സംഘടനകളുടെ കൊലവിളി അങ്ങേയറ്റം പ്രതിഷേധാർഹവും ജനാധിപത്യവിരുദ്ധവുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഒരു സാഹിത്യസൃഷ്ടിയോട് യോജിക്കാനും വിയോജിക്കാനുമുള്ള അവകാശം എല്ലാവർക്കുമുണ്ട്. തങ്ങൾക്ക് ഇഷ്ടമില്ലാത്തത് എഴുതുന്നവരെ ഭീഷണിപ്പെടുത്തുന്നതും അക്രമം അഴിച്ചുവിടുന്നതും  അംഗീകരിക്കാൻ കഴിയില്ല. ഇത്തരം നീക്കങ്ങൾക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണം.  ഈ വിഷയവുമായി ബന്ധപ്പെട്ട്   മാതൃഭൂമി സ്വീകരിച്ച നിലപാട് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്.  വർഗീയവാദികളുടെയും അക്ഷര വിരോധികളുടെയും ഭീഷണിക്കുമുമ്പിൽ മുട്ടുമടക്കുകയല്ല വേണ്ടത്.

ഇത്തരം സംഭവങ്ങൾ കേരളത്തിന് നാണക്കേടാണ്. സംഘപരിവാർ ഭീഷണിക്ക് വഴങ്ങാതെ  നോവൽ തുടർന്നും പ്രസിദ്ധീകരിക്കാൻ മാതൃഭൂമി തയ്യാറാകണം. ഭീഷണി നേരിടുന്ന എഴുത്തുകാരനും എഴുത്തുകാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും  എല്ലാ പിന്തുണയും അറിയിക്കുന്നു ‐ ഡിവൈഎഫ്ഐ പ്രസ‌്താവനയിൽ പറഞ്ഞു.
 

പ്രധാന വാർത്തകൾ
Top