16 November Friday

കർഷകസംഘം ഒരു കോടി ഒപ്പ‌് ശേഖരിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jun 23, 2018


മോഡി സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെയുള്ള ദേശവ്യാപക പ്രക്ഷോഭത്തിന്റൈ ഭാഗമായി കർഷകസംഘം സംസ്ഥാന കമ്മിറ്റി കർഷകരിൽനിന്നും ബഹുജനങ്ങളിൽനിന്നും ഒരുകോടി ഒപ്പ‌് ശേഖരിക്കും. പ്രധാനമന്ത്രിക്ക് 10 കോടി കർഷകർ ഒപ്പിട്ടു സമർപ്പിക്കുന്ന ഭീമഹർജിയുടെ ഭാഗമായാണിത‌്.

ആഗസ‌്ത‌് ഒമ്പതിന് കിസാൻസഭ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ജയിൽനിറയ്ക്കൽ പ്രക്ഷോഭത്തിന‌് പിന്തുണ പ്രഖ്യാപിച്ച‌് സംഘടിപ്പിക്കുന്ന ഐക്യദാർഢ്യപരിപാടിയിൽ  ഒപ്പുകൾ  ഗവർണർ, കലക്ടർ എന്നിവർ മുഖേന  പ്രധാനമന്ത്രിക്ക് സമർപ്പിക്കും.

  പ്രഖ്യാപിച്ച പ്രധാന വാഗ‌്ദാനങ്ങളൊന്നും കേന്ദ്രസർക്കാർ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ‌് പ്രക്ഷോഭം. ഉൽപാദനച്ചെലവിനൊപ്പം 50 ശതമാനത്തിലധികം താങ്ങുവിലയായി നിശ്ചയിക്കും, കടങ്ങൾ എഴുതിത്തള്ളും, ഒരുവർഷം രണ്ടുകോടി തൊഴിലുകൾ സൃഷ്ടിക്കും, വിളകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തും  തുടങ്ങിയ വാഗ്ദാനങ്ങൾ നടപ്പാക്കിയില്ല.നാണ്യവിളകളോട് കേന്ദ്രം എടുക്കുന്ന നിലപാട് കേരളത്തിലെ കൃഷിക്കാരെ തകർച്ചയിലേക്ക് തള്ളിവിടുന്നു.  റബർ ഇറക്കുമതിയുടെ അളവ് വർധിക്കുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി ജൂലൈ  ഒന്നുമുതൽ 15 വരെ കർഷക സ്ക്വാഡുകൾ ഭവനസന്ദർശനം നടത്തി ഒപ്പുശേഖരിക്കും. എല്ലാ ഏരിയകളിലും  പ്രത്യേക കേന്ദ്രത്തിൽ ബൂത്ത് കെട്ടി ഒരു ദിവസം നീണ്ടുനിൽക്കുന്ന ഒപ്പുശേഖരണം.  ജൂലൈ  ഒന്നുമുതൽ  പഞ്ചായത്ത് ഓഫീസ്, കൃഷിഭവനുകൾ, സഹകരണ ബാങ്ക്, ക്ഷീര സഹകരണ സംഘങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളിലും ഒപ്പുശേഖരണം നടത്തും. ഒപ്പുശേഖരണവുമായി സഹകരിക്കാൻ എല്ലാ കർഷകരോടും ബഹുജനങ്ങളോടും കർഷകസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അഭ്യർഥിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top