13 November Tuesday

ക്യാമ്പ‌് ഫോളോവർ നിയമനം പിഎസ‌്സിവഴി

വെബ് ഡെസ്‌ക്‌Updated: Saturday Jun 23, 2018


കേരള പൊലീസിലെ ക്യാമ്പ‌് ഫോളോവർമാരുടെ നിയമനം  പിഎസ‌്സിവഴി നടത്താൻ സ‌്പെഷ്യൽ റൂൾ തയ്യാറായി. മുഖ്യമന്ത്രിയുടെ നിർദശപ്രകാരം ആഭ്യന്തരവകുപ്പ‌് തയ്യാറാക്കിയ സ‌്പെഷ്യൽ റൂൾ ഉദ്യോഗസ്ഥ ഭരണ പരിഷ‌്കരണവകുപ്പിന‌് സമർപ്പിച്ചു. ഇവയ്‌ക്ക്‌ഉടൻ അംഗീകാരം നൽകുന്നതോടെ പിഎസ‌്സിവഴിയുള്ള നിയമനത്തിന‌് അതിവേഗം നടപടി സ്വീകരിക്കും. രാത്രിയടക്കം ജോലിചെയ്യേണ്ട വിഭാഗമായതിനാൽ പ്രത്യേക കാറ്റഗറിയായാകും നിയമനം. നിയമന യോഗ്യത, സ്ഥാനക്കയറ്റം, വിരമിക്കൽ, സ‌്പെഷ്യൽ അലവൻസ‌്, ജോലിയുടെ സ്വഭാവം തുടങ്ങിയവ ചട്ടത്തിലുണ്ട‌്. രാജ്യത്ത‌് ആദ്യമായാണ‌് വ്യക്തമായ സേവന വേതന വ്യവസ്ഥയോടെ ക്യാമ്പ‌് ഫോളോവർമാരെ പിഎസ‌്സിവഴി നിയമിക്കുന്നത‌്.

നിലവിൽ എംപ്ലോയ‌്മെന്റ‌് എക‌്സ‌്ചേഞ്ച‌ുവഴിയും താൽക്കാലിക വ്യവസ്ഥയിലുമാണ‌്  നിയമനം. ദാസ്യവേലയ‌്ക്കടക്കം ചില ഉദ്യോഗസ്ഥർ ഇവരെ ഉപയോഗിക്കുന്നു. അതിന‌് അന്ത്യംകുറിക്കാനാണ‌് പിഎസ‌്സിവഴി നിയമനം. കഴിഞ്ഞ എൽഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് അതിനുള്ള ശ്രമം ആരംഭിച്ചിരുന്നെങ്കിലും പിന്നീട‌് വന്ന യുഡിഎഫ‌് സർക്കാർ അട്ടിമറിച്ചു.

കുക്ക‌്, ബാർബർ, അലക്ക‌്, ബോട്ടിൽ ക്ലീനർ, സ്വീപ്പർ തുടങ്ങിയ തസ‌്തികയിലാണ‌് സംസ്ഥാനത്താകെ 1239  ക്യാമ്പ‌് ഫോളോവർമാരുള്ളത‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top