23 April Monday

സിഐടിയു അഖിലേന്ത്യാ ജനറൽ കൗൺസിലിന് ഇന്ന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Mar 23, 2018


കോഴിക്കോട് > കേന്ദ്ര സർക്കാരിന്റെ തീവ്ര ഉദാരവൽക്കരണ നയങ്ങൾക്കും തൊഴിലാളി വിരുദ്ധ നയങ്ങൾക്കുമെതിരായ പ്രക്ഷോഭങ്ങൾക്ക്് പുതിയ ദിശാബോധം പകരാൻ തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ സാരഥികൾ വെള്ളിയാഴ്്ച മുതൽ നാലുനാൾ കോഴിക്കോട്ട്് ഒത്തുചേരും. തൊഴിലാളി‐കർഷക മുന്നേറ്റത്തിന്റെ വീറുറ്റ പാരമ്പര്യമുള്ള ചരിത്ര നഗരിയിലാണ്് 23 മുതൽ 26 വരെ സിഐടിയു അഖിലേന്ത്യാ ജനറൽ കൗൺസിൽ നടക്കുക. ടാഗോർ സെന്റിനറി ഹാളിൽ സജ്ജമാക്കിയ സ. മുഹമ്മദ്് അമീൻ നഗറിൽ രാവിലെ 10ന്് കൗൺസിൽ തുടങ്ങും. പ്രസിഡന്റ് ഡോ. കെ ഹേമലത അധ്യക്ഷയാകും. ജനറൽ സെക്രട്ടറി തപൻ സെൻ റിപ്പോർട്ട്് അവതരിപ്പിക്കും. 1993ൽ ഭുവനേശ്വർ ജനറൽ കൗൺസിൽ അംഗീകരിച്ച സിഐടിയു സംഘടനാ രേഖ കാലോചിതമായി പുതുക്കും. നവ ഉദാരവൽക്കരണ നയങ്ങൾ നടപ്പായ കാൽനൂറ്റാണ്ടിന്റെ അനുഭവ വെളിച്ചത്തിൽ സംഘടനാ പ്രവർത്തനത്തിൽ സ്വീകരിക്കേണ്ട മാറ്റങ്ങൾ ഉൾക്കൊള്ളുന്ന പുതിയ രേഖയ്ക്കാണ്് കൗൺസിൽ അംഗീകാരം നൽകുക.

നവ ഉദാരവൽക്കരണ നയങ്ങളെത്തുടർന്ന്് തൊഴിൽമേഖലയാകെ അരക്ഷിതമാണ്്. സ്ഥിരംതൊഴിൽ എന്ന സങ്കൽപ്പംതന്നെ മോഡി സർക്കാർ ഇല്ലാതാക്കി. വ്യാവസായിക തൊഴിൽമേഖലയിൽ സ്ഥിരം സ്വഭാവത്തോടെയുള്ള നിയമനം ഇല്ലാതാക്കി കേന്ദ്ര തൊഴിൽ മന്ത്രാലയം ഉത്തരവിറക്കിയതിന്റെ പശ്ചാത്തലത്തിലാണ്് കൗൺസിൽ ചേരുന്നത്. തൊഴിൽ സുരക്ഷിതത്വം എന്ന മുഖ്യ മുദ്രാവാക്യമുയർത്തിയുള്ള പ്രക്ഷോഭ സമരങ്ങൾക്കും കൗൺസിൽ രൂപം നൽകും. സിഐടിയു രൂപീകരിച്ചശേഷം രണ്ടാംതവണയാണ്് അഖിലേന്ത്യാ കൗൺസിലിന്് കോഴിക്കോട് വേദിയാകുന്നത്്. 435 പ്രതിനിധികൾ പങ്കെടുക്കും. 26ന്് വൈകിട്ട്് ലക്ഷം തൊഴിലാളികൾ അണിനിരക്കുന്ന റാലിയോടെ കൗൺസിൽ സമാപിക്കും. കോഴിക്കോട് കടപ്പുറത്താണ്് സമാപന റാലി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

പ്രധാന വാർത്തകൾ
Top