16 August Thursday

വീടിന് തീപിടിച്ച്‍ 10‐ാം ക്ലാസുകാരി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 23, 2018


തിരുവല്ല > പട്ടാപ്പകൽ വീടിന് തീപിടിച്ച്‍ പതിനഞ്ചുകാരി പൊള്ളലേറ്റ് മരിച്ചു. മീന്തലക്കര തെങ്ങനാംകുളത്തിൽ അജിയുടെ മകൾ അഭിരാമിക്കാണ്(15) ദാരുണാന്ത്യം. വൈദ്യുതി ഷോർട്ട്‍ സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു.

തിങ്കളാഴ്‍ച പകൽ 10.30നാണ് സംഭവം. തിരുവല്ല കറ്റോട്‍ നിക്കോൾസൺ സിറിയൻ സെൻട്രൽ സ്‍കൂളിലെ പത്താംക്ലാസ്‍ വിദ്യാർഥിനിയാണ്. രാവിലെ അജിയോടൊപ്പം സ്‍കൂളിലെത്തിയെങ്കിലും അവധിയാണെന്ന് അറിഞ്ഞ്‍ തിരികെ വീട്ടിലെത്തി. എന്നാൽ, പത്താംക്ലാസുകാർക്ക്‍ സ്‌പെഷ്യൽ ക്ലാസുണ്ടെന്ന് സ്‍കൂൾഅധികൃതർ ഫോൺവിളിച്ച്‍ അറിയിച്ചു. അഭിരാമി വസ്‍ത്രം മാറാൻ മുറിക്കുള്ളിൽ കയറിയ ഉടൻ പൊട്ടിത്തെറിയോടെ തീ പടരുകയായിരുന്നു.
എട്ടാംക്ലാസിൽ പഠിക്കുന്ന സഹോദരൻ അഭിജിത്തും അമ്മ സുധയും വീട്ടിലുണ്ടായിരുന്നു. കരച്ചിൽകേട്ട്‍ നാട്ടുകാർ ഓടിയെത്തിയെങ്കിലും വീടാകെ തീപടർന്നു. വെള്ളമൊഴിച്ച്‍ അണയ്‍ക്കാനായില്ല. ഫയർഫോഴ്‍സ്‍ എത്തി തീ കെടുത്തുമ്പോഴേക്കും അഭിരാമിയുടെ ശരീരം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ചൊവ്വാഴ്‍ച പകൽ രണ്ടിന് ഡിവൈൻ മിനിസ്‍ട്രി സെമിത്തേരിയിൽ സംസ്‍കരിക്കും.

പഴക്കമേറിയ വീട്ടിൽ വാടകയ്‍ക്ക്‍ താമസിക്കുകയായിരുന്നു കുടുംബം. തിരുവല്ല പരുത്തിക്കാട്ടിൽ മാത്യുവിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്‍. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പൊലീസ്‍ അന്വേഷണം ആരംഭിച്ചു.

പ്രധാന വാർത്തകൾ
Top