Top
20
Saturday, January 2018
About UsE-Paper

നെല്ലിക്കുഴിയില്‍ പകര്‍ച്ചവ്യാധി നിയന്ത്രണസെല്‍ തുടങ്ങി

Friday Dec 22, 2017
വെബ് ഡെസ്‌ക്‌

നെല്ലിക്കുഴി > നെല്ലിക്കുഴി പഞ്ചായത്ത് കേന്ദ്രീകരിച്ച് പകര്‍ച്ചവ്യാധി നിയന്ത്രണസെല്‍ പ്രവര്‍ത്തനമാരംഭിച്ചു. ഹോട്ടലുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍, ഭക്ഷ്യോല്‍പ്പാദനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റ സ്പെഷ്യല്‍ സ്ക്വാഡ് പരിശോധന നടത്തി. മുന്നറിയിപ്പ് നോട്ടീസ് നല്‍കി. മൂന്നു സ്ഥാപനങ്ങളില്‍നിന്ന് പിഴയീടാക്കി.

എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് വിഭാഗം പഠനത്തിനായി സന്ദര്‍ശിച്ചു. നെല്ലിക്കുഴി പഞ്ചായത്തിലേക്ക് അഞ്ചു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ താല്‍ക്കാലികമായി മാറ്റിനിയമിച്ചുകൊണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉത്തരവിറക്കി.

പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പല്ലാരിമംഗലം ഹെല്‍ത്ത് ബ്ളോക്കില്‍നിന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ ചുമതലപ്പെടുത്തി.
ജില്ലാ റൂറല്‍ ഹെല്‍ത്ത് ഓഫീസര്‍ പി എന്‍ ശ്രീനിവാസന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനംചെയ്തു.