14 November Wednesday

സിപിഐ എം എംഎൽഎമാർ ഒരുമാസത്തെ ശമ്പളവും മുൻ എംഎൽഎമാർ ഒരുമാസത്തെ പെൻഷനും നൽകും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018

തിരുവനന്തപുരം> സിപിഐ എമിന്റെ മുഴുവന്‍ എംഎല്‍എമാരും അവരുടെ ഒരു മാസത്തെ ശമ്പളവും അലവന്‍സുകളും, മുന്‍ എംഎല്‍എമാര്‍ അവരുടെ ഒരുമാസത്തെ പെന്‍ഷനും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവന ചെയ്യണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ ആവശ്യപ്പെട്ടു.

പാര്‍ടി സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ഒരു മാസത്തെ പെന്‍ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവന നല്‍കി.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top