22 September Saturday

മെഡിക്കല്‍ പ്രവേശനം : കൗൺസലിങ് നീട്ടണമെന്ന് കേരളം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018


സ്വന്തം ലേഖകൻ
പ്രളയക്കെടുതി കണക്കിലെടുത്ത് സംസ്ഥാനത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള കൗൺസലിങ്ങിന്റെ അവസാന തീയതി നീട്ടണമെന്ന് കേരളം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. കേരളത്തിന്റെ അപേക്ഷ 27ന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചു. രൂക്ഷ പ്രളയത്തെതുടർന്ന് കേരളത്തിൽ ഗതാഗതസൗകര്യവും  ഇന്റർനെറ്റ് ഉൾപ്പെടെയുള്ള ആശയവിനിമയ സംവിധാനങ്ങളും പ്രശ്നത്തിലാണെന്നും അർഹതയുള്ള നിരവധി വിദ്യാർഥികൾക്ക് പ്രവേശനത്തിന് എത്താൻ കഴിയാത്ത സാഹചര്യമുണ്ടെന്നും  സ്റ്റാൻഡിങ‌് കോൺസൽ ജി പ്രകാശ് കോടതിയെ അറിയിച്ചു. മെഡിക്കൽ കൗൺസലിങ‌് ഈ മാസം 31നുള്ളിൽ പൂർത്തിയാക്കണമെന്നാണ് മുൻനിർദേശം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top