17 November Saturday

ബംഗാളിലെയും ത്രിപുരയിലെയും ജനാധിപത്യക്കശാപ്പ്‌: ജൂലൈ 24ന്റെ സായാഹ്ന ധര്‍ണ്ണ വിജയിപ്പിക്കുക ‐ എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018

തിരുവനന്തപുരം > പശ്ചിമബംഗാളിലും, ത്രിപുരയിലും നടക്കുന്ന ജനാധിപത്യ കശാപ്പിനും മനുഷ്യക്കുരുതിക്കുമെതിരെ ജൂലൈ 24ന്‌ നടക്കുന്ന ദേശീയ പ്രതിഷേധദിനാചരണത്തിന്റെ ഭാഗമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നടത്തുന്ന സായാഹ്ന ധര്‍ണ്ണ വിജയിപ്പിക്കണമെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍ അഭ്യർഥിച്ചു.

24ാം തീയതി വൈകുന്നേരം 4 മണിക്ക്‌ ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന സായാഹ്ന ധര്‍ണ്ണ തിരുവനന്തപുരത്ത്‌ കോടിയേരി ബാലകൃഷ്‌ണനും, തൃശ്ശൂരില്‍ പന്ന്യന്‍ രവീന്ദ്രനും, എറണാകുളത്ത്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ വിജയരാഘവനും, കണ്ണൂരില്‍ ഇ പി ജയരാജനും, മന്ത്രിമാരായ മാത്യു ടി തോമസ്‌ പത്തനംതിട്ടയിലും, എ കെ ശശീന്ദ്രന്‍ കോഴിക്കോട്ടും, രാമചന്ദ്രന്‍ കടന്നപ്പള്ളി വയനാടും, എ സി മൊയ്‌തീന്‍ മലപ്പുറത്തും, പാലക്കാട്‌ കെ രാധാകൃഷ്‌ണനും, ആലപ്പുഴയില്‍ കെ എന്‍ ബാലഗോപാലും, കോട്ടയത്ത്‌ കെ ജെ തോമസും, കാസര്‍ഗോഡ്‌ കെ ഇ ഇസ്‌മായിലും, കൊല്ലത്ത്‌ കെ പി രാജേന്ദ്രനും, ഇടുക്കിയില്‍ പ്രൊഫ. ഷാജി കണമലയും ഉദ്‌ഘാടനം ചെയ്യും

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top