22 September Saturday

അങ്കമാലി ബ്ലോക്ക‌് ഡെയ‌്റി സോണിൽ ഉൾപ്പെടുത്തും

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018


കാലടി
അങ്കമാലി ബ്ലോക്ക് പഞ്ചായത്തിലെ എട്ട‌്  പഞ്ചായത്തിനെയും അങ്കമാലി മുനിസിപ്പാലിറ്റിയെയും കർഷകരുടെ ഉന്നമനത്തിനായി ഡെയ‌്റി സോൺ പദ്ധതിയിൽ ഉൾപ്പെടുത്താൻ  സമ്മർദം ചെലുത്തുമെന്ന് റോജി എം ജോൺ എംഎൽഎ പറഞ്ഞു.  മേക്കാലടി ക്ഷീരസംഘത്തിന്റെ നേതൃത്വത്തിൽ അങ്കമാലി ബ്ലോക്ക് ക്ഷീരസംഗമം കാലടി നാസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ടി പോൾ അധ്യക്ഷനായി.  അൻവർ സാദത്ത് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. അസോള വളർത്തലിലൂടെ ക്ഷീരസമൃദ്ധിയിലേക്ക് എന്നതിനെക്കുറിച്ച് ക്ഷീരകർഷകർക്ക് ജാക്വിലിൻ ഡൊമിനിക് ക്ലാസ്എടുത്തു.  മിൽസ സേവ്യർ സ്വാഗതവും ടി പി ജോർജ‌് നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അതിർത്തിയിൽ ഏറ്റവുംകൂടുതൽ പാൽ അളന്ന പാലിശേരി സംഘത്തിലെ വി വി ചെറിയാനും ഏറ്റവുംകൂടുതൽ പാൽ സംഭരിച്ച പാലിശേരി സംഘത്തിനുള്ള അവാർഡുകളും മികച്ച ഗുണനിലവാരമുള്ള പാൽസംഭരിച്ച സംഘത്തിനുള്ള അവാർഡ്, ക്ഷീരസംഘങ്ങൾക്കുള്ള ധനസഹായം, ക്ഷീരകർഷകരുടെ മക്കൾക്കുള്ള എസ്എസ്എൽസി അവാർഡ്ദാനം, ക്ഷീരസംഘങ്ങളിൽ ഏറ്റവുംകൂടുതൽ പാൽഅളന്ന കർഷകർക്കുള്ളഅവാർഡ‌് എന്നിവ
വിതരണം ചെയ‌്തു. 38 സംഘങ്ങളിൽ നിന്നുള്ള 800 ഓളം കർഷകർ യോഗത്തിൽ പങ്കെടുത്തു.  തുടർന്ന‌് സംസ്കൃതസർവകലാശാലയിലെ തങ്കപ്പന്റെ നേതൃത്വത്തിൽ നാടൻപാട്ട് അവതരി
പ്പിച്ചു.

പ്രധാന വാർത്തകൾ
Top