21 September Friday

സിഗ്നൽ തകരാർ ട്രെയിനുകൾ വൈകി

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018



കൊല്ലം
കൊല്ലത്ത് സിഗ്നൽ തകരാർ വീണ്ടും. ശനിയാഴ്ച പകൽ രണ്ട് കഴിഞ്ഞുണ്ടായ സിഗ്നൽ തകറാർമൂലം മണിക്കുറുകളോളം ട്രെയിനുകൾ വൈകി. റെയിൽവേ സ്റ്റേഷനിൽ കേരള എക്സ്പ്രസ്, ഐലൻഡ് എക്സ്പ്രസ്, അനന്തപുരി എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് പിടിച്ചിട്ടത്.

ബംഗളുരുവിൽനിന്നും തിരുവനന്തപുരത്തേക്ക് വന്ന ഐലന്റ് എക്സ്പ്രസ് സിഗ്നൽ തകറാർമൂലം കൊല്ലം റെയിൽവേ സ്റ്റേഷൻ ഔട്ടറിൽ പിടിച്ചിടുകയായിരുന്നു. പകൽ രണ്ടിന് എത്തിയ വണ്ടി 3.45നാണ് സിഗ്നൽ തകരാർ പരിഹരിച്ച് പുറപ്പെട്ടത്. മൂന്നിന് കൊല്ലം വിട്ടുപോകേണ്ട അനന്തപുരി എസ്ക്പ്രസ് വൈകിട്ട് 4.45 ന് ആണ് പുറപ്പെട്ടത്. കേരള എക്സ്പ്രസും കൊല്ലത്ത് മണിക്കൂറുകളോളം കുടുങ്ങി. ഇതോടെ യാത്രക്കാരും ദുരിതത്തിലായി. 3.15ന് പോകേണ്ട കൊല്ലം‐നാഗർകോവിൽ പാസഞ്ചർ വൈകിട്ട് അഞ്ചിനാണ് പുറപ്പെട്ടത്. ഷോർട്ട് സർക്ക്യൂട്ടാണ് ശനിയാഴ്ചത്തെ തകറാറിന് കാരണമെന്ന്‌  സിഗ്നൽ വിഭാഗം അധികൃതർ പറഞ്ഞു.

തകരാർ ഉണ്ടാകുമ്പോൾ മാനുവൽ സിഗ്നൽ നൽകാറുണ്ടെങ്കിലും ഇത് വൈകുന്നുവെന്ന ആക്ഷേപമുണ്ട്. കൊല്ലത്തെ സിഗ്നൽ തകരാർ തിരുവനന്തപുരത്തു നിന്നും സർവീസ് തുടങ്ങുന്ന ദീർഘദൂര ട്രെയിനുകളെയും ബാധിക്കുന്നു

പ്രധാന വാർത്തകൾ
Top