21 September Friday

മഹാരാജാസിലേക്ക‌് തപാലിൽ ഇസ്ലാമിക ലഘുലേഖകൾ

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018


മഹാരാജാസ‌് കോളേജിലേക്ക‌് ഇസ്ലാമിക ലഘുലേഖകളും ബുക‌്‌ലെറ്റുകളും തപാലിൽ എത്തിയത‌് പൊലീസിന്റെ അന്വേഷണ പരിഗണനയിൽ. ഒരാഴ‌്ചയ‌്ക്കിടെയാണ‌് മൂന്നുതവണയാണ‌് കോളേജിലേക്ക‌് പുസ‌്തകങ്ങൾ എത്തിയത‌്. കോളേജധികൃതർ ഇതുസംബന്ധിച്ച‌് എറണാകുളം സെൻട്രൽ പൊലീസിന‌് പരാതി നൽകി. പുസ‌്തകങ്ങളും പൊലീസിന‌് കൈമാറി. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലും  ബുധനാഴ‌്ചയുമായാണ‌് ഇവയെത്തിയത‌്. മലപ്പുറം ജില്ലയിലെ ചിലയിടങ്ങളിൽനിന്നാണ‌് ഇവ പോസ‌്റ്റ‌് ചെയ‌്തതെന്ന‌് സംശയിക്കുന്നു. ചിലതിൽ അയച്ച സ്ഥലത്തിന്റെ പേര‌് വ്യക്തമല്ല. പ്രിൻസിപ്പലിന്റെയും കോളേജ‌് സൂപ്രണ്ടിന്റെയും കോളേജ‌് യൂണിയന്റെയും പേരിലാണ‌് ഇവയെത്തിയത‌്. പ്രിൻസിപ്പൽ സ്ഥലത്തില്ലാത്തതിനാൽ ഇവ കണ്ടിട്ടില്ല. യൂണിയനായുള്ള ബോക‌്സിലാണ‌്  ഭാരവാഹികൾക്കുള്ള തപാൽ ലഭിച്ചത‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top