15 November Thursday

സര്‍ക്കാര്‍ജീവനക്കാരും അധ്യാപകരും ധര്‍ണ നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Dec 21, 2017

കൊച്ചി > കേന്ദ്രസര്‍ക്കരിന്റെ ജനവിരുദ്ധനയങ്ങള്‍ തിരുത്തുക, സംസ്ഥാന സര്‍ക്കാരിന്റെ ജനപക്ഷനയങ്ങള്‍ ശക്തിപ്പെടുത്തുക, വിലക്കയറ്റം തടയുക, വര്‍ഗീയതയെ ചെറുക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ളോയീസ് ആന്‍ഡ് ടീച്ചേഴ്സിന്റെ ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും സായാഹ്നധര്‍ണ സംഘടിപ്പിച്ചു. 

എറണാകുളത്ത് ലാലന്‍ ടവറില്‍ നടന്ന ധര്‍ണ ജിസിഡിഎ ചെയര്‍മാന്‍ സി എന്‍ മോഹനന്‍ ഉദ്ഘാടനംചെയ്തു. കെഎസ്ടിഎ ജില്ലാ സെക്രട്ടി കെ ബി ബെന്നി അധ്യക്ഷനായി. എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം സി എസ് സുരേഷ്കുമാര്‍, കെഎംസിഎസ്യു ജില്ലാ സെക്രട്ടറി പി ഡി സാജന്‍ എന്നിവര്‍ സംസാരിച്ചു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ എ അന്‍വര്‍ സ്വാഗതവും കെജിഒഎ ജില്ലാ കമ്മിറ്റി അംഗം എം കെ മോഹനന്‍ നന്ദിയും പറഞ്ഞു.

പറവൂരില്‍ എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറി എന്‍ കൃഷ്ണപ്രസാദ് ഉദ്ഘാടനംചെയ്തു. വി ബി വിനോദ്കുമാര്‍ അധ്യക്ഷനായി. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം കെ ജെ ഷൈന്‍ സംസാരിച്ചു. കോതമംഗലത്ത് എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് ജോര്‍ജ് ബാസ്റ്റിന്‍ ഉദ്ഘാടനംചെയ്തു. എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം രാജമ്മ രഘു സംസാരിച്ചു. വ്യാഴാഴ്ച മൂവാറ്റുപുഴ, കൊച്ചി, ആലുവ, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ സായാഹ്നധര്‍ണ നടക്കും.

പ്രധാന വാർത്തകൾ
Top