Top
20
Saturday, January 2018
About UsE-Paper

വീരേന്ദ്രകുമാര്‍ യുഡിഎഫ് ബന്ധം ഉപേക്ഷിക്കണം: കോടിയേരി

Thursday Dec 21, 2017
വെബ് ഡെസ്‌ക്‌

കരിവെള്ളൂര്‍ > ജനതാദള്‍ നേതാവ് വീരേന്ദ്രകുമാര്‍ യുഡിഎഫ് ബന്ധം ഉപേക്ഷിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. എംപി സ്ഥാനം രാജിവച്ച വീരേന്ദ്രകുമാര്‍ പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഭാഗമാവുകയാണ് വേണ്ടത്. ബിജെപി ഉയര്‍ത്തുന്ന വര്‍ഗീയ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസിന് കഴിയില്ല.  കേരളത്തിലും ഇന്ത്യയിലും കോണ്‍ഗ്രസിന് ഭാവിയില്ലെന്നും അദ്ദേഹം പറഞ്ഞു. കരിവെള്ളൂര്‍ രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി നടന്ന അനുസ്മരണസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു കോടിയേരി.

ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ് അല്ല. ആര്‍എസ്എസ്സും ബിജെപിയും ഉയര്‍ത്തുന്ന വര്‍ഗീയ- ജനദ്രോഹ നയങ്ങള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. ബാബറി മസ്ജിദ് പൊളിച്ചപ്പോഴും ഗുജറാത്തില്‍ മതന്യൂനപക്ഷത്തില്‍ പ്പെട്ടവരെ കൊന്നുതള്ളിയപ്പോഴും അധികാരത്തിലിരുന്ന കോണ്‍ഗ്രസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ അധികാരത്തിലില്ലാത്ത കോണ്‍ഗ്രസ് ബിജെപിക്കെതിരെ എന്തു നടത്താനാണെന്നും കോടിയേരി ചോദിച്ചു.

ബ്രിട്ടീഷ് പട്ടാളത്തോട് ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ച തിടില്‍ കണ്ണന്റെയും കീനേരി കുഞ്ഞമ്പുവിന്റെയും  71-ാം രക്തസാക്ഷിത്വ സ്മരണ പുതുക്കാന്‍ ആയിരങ്ങളാണ് കരിവെള്ളൂരിലെത്തിയത്. സമരഭൂമിയായ കുണിയനിലെ രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍ ബുധനാഴ്ച രാവിലെ സി ഗോപാലന്‍ പതാക ഉയര്‍ത്തി. അപ്യാല്‍ രാഘവന്‍, പി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

രക്തസാക്ഷി നഗറില്‍ പൊതുസമ്മേളനത്തില്‍ ഇ പി കരുണാകരന്‍ അധ്യക്ഷനായി. സി എന്‍ ചന്ദ്രന്‍, പി ജയരാജന്‍, കെ പി സതീഷ്്ചന്ദ്രന്‍  തുടങ്ങിയവര്‍ സംസാരിച്ചു.

Related News

കൂടുതൽ വാർത്തകൾ »