Top
18
Monday, December 2017
About UsE-Paper

കൊങ്കണില്‍ ട്രെയിനില്‍നിന്നും വീണ മലയാളി മരിച്ചു;മൃതദേഹം മോര്‍ച്ചറിയില്‍

Tuesday Nov 21, 2017
വെബ് ഡെസ്‌ക്‌

സൂറത്ത്> കൊങ്കണ്‍ മേഖലയില്‍ ട്രെയിനില്‍ നിന്നുംവീണു ഗുരുതരമായ പരിക്കേറ്റ  മലയാളി മരിച്ചു. ചങ്ങനാശ്ശേരി സ്വദേശി കെ പി രാജന്‍ ആണ് മരിച്ചത്. അര്‍ദ്ധബോധാവസ്ഥയിലായിരുന്ന രാജനെ ചിപ്ളൂനിലെ സാമൂഹ്യ പ്രവര്‍ത്തകനായ ജിജേഷ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം സവര്‍ഡയിലുള്ള വികെഎല്‍ വലവല്‍ക്കര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്.

ഭാര്യയുടെ പേര്  അമ്പിളിയെന്നാണെന്നും ഒരു മകനും ഒരു മകളും ഉണ്ടെന്നും മരണത്തിനുമുന്നേ നല്‍കിയ മൊഴിയിലുണ്ട്. ഈ വ്യക്തിയെ കുറിച്ച് കൂടുതല്‍ അറിയുന്നവര്‍ ജിജേഷുമായി 8308146453 ബന്ധപ്പെടണം.