21 November Wednesday

ലക്ഷ‌്മിയുടെ ആരോഗ്യനിലയിൽ പുരോഗതി

വെബ് ഡെസ്‌ക്‌Updated: Sunday Oct 21, 2018


തിരുവനന്തപുരം
വാഹനാപകടത്തിൽ മരിച്ച വയലിനിസ്റ്റ് ബാല ഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയെ തീവ്രപരിചരണവിഭാഗത്തിൽനിന്ന‌് തിങ്കളാഴ‌്ച വാർഡിലേക്ക‌് മാറ്റും. മൂന്നോ നാലോ ദിവസത്തിനുള്ളിൽ ലക്ഷ‌്മിയെ ഡിസ‌്ചാർജ‌് ചെയ്യാനാകുമെന്ന‌് അനന്തപുരി ആശുപത്രി അധികൃതർ അറിയിച്ചു. സാരമായ പരിക്കുകൾ ഉണ്ടായിരുന്നെങ്കിലും  ആരോഗ്യനില മെച്ചപ്പെട്ടതായും അധികൃതർ പറഞ്ഞു.  ഇപ്പോൾ ഭക്ഷണം കഴിക്കാനും സംസാരിക്കാനും കഴിയുന്നുണ്ട‌്.

അപകടത്തെതുടർന്ന് അബോധാവസ്ഥയിലായിരുന്നു ലക്ഷ്മി. കഴിഞ്ഞ എട്ടിന് ലക്ഷ്മിയുടെ വെന്റിലേറ്റർ നീക്കം ചെയ്തിരുന്നു. ഇതേത്തുടർന്നാണ‌് ഭർത്താവിന്റെയും മകളുടെയും മരണവിവരം അറിയിച്ചത‌്. കൈമുട്ടുകൾക്കും കാലിനും നടത്തിയ ശസ്ത്രക്രിയകൾ വിജയകരമായിരുന്നു.
 


പ്രധാന വാർത്തകൾ
Top