22 November Thursday

പ്രളയക്കെടുതി: ഐസിഎആര്‍ പരീക്ഷാഫലം ഹൈക്കോടതി സ്റ്റേ ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018

കൊച്ചി > പ്രളയക്കെടുതിക്കിടെ ഇന്ത്യൻ കൗൺസിൽ ഓഫ്‌ അഗ്രികൾച്ചറൽ റിസർച്ച്‌ (ഐസിഎആര്‍) നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുന്നത്‌ ഹൈക്കോടതി സ്റ്റേ ചെയ്‌തു. പ്രളയക്കെടുതിയില്‍പെട്ട് പരീക്ഷാ എഴുതാന്‍ കഴിയാത്തവര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. മൂന്നാഴ്ചത്തേക്കാണ് പരീക്ഷാ ഫലം സ്റ്റേ ചെയ്തിരിക്കുന്നത്.

സംസ്ഥാനമാകെ പ്രളയദുരിതത്തിലായിരുന്ന ആഗസ്‌ത്‌ 18, 19 തീയതികളിലാണ്‌ റിസർച്ച്‌ ഫെലോഷിപ്പുകൾക്കായുള്ള പരീക്ഷകൾ ഐസിഎആർ നടത്തിയത്‌. കോഴിക്കോട്‌ മാത്രമാണ്‌ ആദ്യം സെന്റർ അനുവദിച്ചിരുന്നത്‌. പ്രളയത്തെ തുടർന്ന്‌ കൊച്ചിയിലും തിരുവനന്തപുരത്തും കൂടി സെന്ററുകൾ അനുവദിച്ചെങ്കിലും പരീക്ഷാ സെന്ററുകൾ മാറ്റുന്നത്‌ സംബന്ധിച്ച്‌ മുൻകൂട്ടി അറിയിപ്പ്‌ ലഭിച്ചില്ലെന്നും പരാതിക്കാർ കോടതിയെ അറിയിച്ചു. ഇക്കാരണങ്ങളാൽ നിരവധി പേർക്ക്‌ പരീക്ഷ എഴുതാനായില്ല. ഈ പരാതികൾ കണക്കിലെടുത്താണ്‌ ഹൈക്കോടതിയുടെ നടപടി.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top