24 October Wednesday

ആയുധശേഖരം പിടിച്ച കേസ‌് : എസ്ഡിപിഐ നേതാവിന്റെ കടയിലെ ജീവനക്കാരൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 21, 2018

 
അടൂർ
അടൂരിൽ എസ്ഡിപിഐ നേതാവിന്റെ വീട്ടിലും കടയിലും നിന്ന് ആയുധശേഖരം പിടിച്ച കേസുമായി ബന്ധപ്പെട്ട് കടയിലെ ജീവനക്കാരൻ അറസ്റ്റിൽ. അടൂർ കെഎസ്ആർടിസി ജങ്ഷനിലെ  ഗാലക്സി മൊബൈൽസിലെ ജീവനക്കാരൻ അറുകാലിക്കൽ കിഴക്ക് ശ്രീവിലാസം വീട്ടിൽ ശ്രീക്കുട്ടൻ(19) ആണ് അറസ്റ്റിലായത്.

ആയുധശേഖരം സൂക്ഷിച്ചതിന് അറസ്റ്റിലായ ഷെഫീഖിന്റെ ഉടമസ്ഥതയിലുള്ളതാണ് മൊബൈൽഷോപ്പ്. ഷെഫീഖിനെ അറസ്റ്റുചെയ്ത ശേഷം കടയിൽ ഉണ്ടായിരുന്ന ആയുധങ്ങൾ മാറ്റിയതിനാണ് അറസ്റ്റ‌്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

താൻ എസ്ഡിപിഐ പ്രവർത്തകനല്ലെന്നും ഒരു പരിപാടിക്കും പോയിട്ടില്ലെന്നും അറ
സ്റ്റിലായ ഷെഫീഖ് ചോദ്യംചെയ്യലിൽ പറഞ്ഞിരുന്നു. ഇത് കളവാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അടൂരിൽ എസ്ഡിപിഐ നടത്തിയ പ്രകടനങ്ങളുടെ മുന്നിൽ ഷെഫീഖ് നിൽക്കുന്നത് പൊലീസ് എടുത്ത വീഡിയോയിൽ കണ്ടെത്തി.

പ്രധാന വാർത്തകൾ
Top