20 September Thursday

20 സ്വാശ്രയ ഡെന്റൽ കോളേജുകളിലെ സ‌്പെഷ്യൽ ഫീസും ഹോസ്റ്റൽ ഫീസും നിശ്ചയിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 21, 2018



തിരുവനന്തപുരം
സംസ്ഥാനത്തെ 20 സ്വാശ്രയ ഡെന്റൽ കോളജുകളിലെ സ‌്പെഷ്യൽ ഫീസും ഹോസ്റ്റൽ ഫീസും നിശ്ചയിച്ച‌് ജസ്റ്റിസ് ആർ രാജേന്ദ്രബാബു കമ്മിറ്റി ഉത്തരവിറക്കി. ഓൾ കേരള സെൽഫ് ഫിനാൻസിങ് ഡെന്റൽ കോളേജ് മാനേജ്മെന്റ് കൺസോർഷ്യത്തിനു കീഴിലുള്ള 15 കോളേജിലെ ഫീസ് ഒന്നിച്ചും മറ്റ് അഞ്ചു കോളേജിലെ ഫീസ് വ്യത്യസ്ത ഉത്തരവുകളിലൂടെയുമാണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും ഫീസ് നിശ്ചയിച്ചിട്ടുണ്ട്.

കൺസോർഷ്യത്തിനു കീഴിലുള്ള അന്നൂർ, എജ്യുകെയർ, മലബാർ, മാർ ബസേലിയോസ്, നൂറുൽ ഇസ്ലാം, പിഎസ്എം, ശ്രീ ആഞ്ജനേയ, സെന്റ് ഗ്രിഗോറിയോസ്, അൽ അസ്ഹർ, അസീസിയ, ഇന്ദിര ഗാന്ധി, റോയൽ, എംഇഎസ്, കെഎംസിടി,  ശ്രീശങ്കര ഡെന്റൽ കോളജുകളിലേക്ക് വിവിധ ഇനങ്ങളിലായി 96,000 രൂപ സ‌്പെഷ്യൽ ഫീസാണ് ചോദിച്ചതെങ്കിലും കമ്മിറ്റി 87,000 രൂപയേ അനുവദിച്ചുള്ളൂ.

സെഞ്ച്വറി, കണ്ണൂർ, പരിയാരം, പിഎംഎസ്, പുഷ്പഗിരി ഡെന്റൽ കോളജുകളിലെ രണ്ടു വർഷത്തെ ഫീസുകൾ വ്യത്യസ്ത ഉത്തരവുകളിലൂടെ നിശ്ചയിച്ചിട്ടുണ്ട്. അഡ്മിഷൻ, ആർട്സ് ആൻഡ് സ്പോർട്സ്, കോളേജ് യൂണിയൻ, എസ്റ്റാബ്ലിഷ്മെന്റ്, ഇന്റേണൽ എക്സാം, സ്റ്റേഷനറി, കൺവേയൻസ്‍, പിടിഎ ഫണ്ട്, സയന്റിഫിക് സൊസൈറ്റി, ലൈബ്രറി, ലാബ്, ക്ലിനിക്കൽ മറ്റീരിയൽസ്, സ്റ്റുഡന്റ്സ് വെൽഫെയർ തുടങ്ങി വിവിധ പേരുകളിലാണ് സ‌്പെഷ്യൽ ഫീസ് ഈടാക്കുന്നത്. സ്വാശ്രയ ആയുർവേദ കോളജുകളിലെ സ‌്പെഷ്യൽ ഫീസ് നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് അടുത്തയാഴ്ച ഉണ്ടാകും.

ഫീസ് നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവുകൾ ഫീസ് നിർണയ സമിതിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾ ഓരോ കോളേജിലെയും ഫീസ് നിരക്ക‌് പരിശോധിച്ച് ഉറപ്പുവരുത്തണം.

പ്രധാന വാർത്തകൾ
Top