21 September Friday

സജീവമായി ‘നാടാകെ വായനക്കൂട്ടങ്ങൾ’

വെബ് ഡെസ്‌ക്‌Updated: Thursday Jun 21, 2018


കോലഞ്ചേരി
പുക്കാട്ടുപടി വള്ളത്തോൾ സ്മാരക  വായനശാലയിൽ പി എൻ പണിക്കർ ദിനത്തോടനുബന്ധിച്ച് നാടാകെ വായനക്കൂട്ടങ്ങൾ  പരിപാടിക്ക് തുടക്കമായി.

കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി ജി സജീവ് ഉദ്ഘാടനം നിർവഹിച്ചു. ജേക്കബ് സി മാത്യു അധ്യക്ഷനായി. ബാലവേദി അംഗങ്ങളായ മഹിത കൃഷ്ണൻ, വൈഷ്ണവി ശിവശങ്കർ, ശ്രീരാഗ്  സജീവ്, എം  കെ പ്രസാദ് എന്നിവർ കവിതകൾ ആലപിച്ചു.  സെക്രട്ടറി കെ എം മഹേഷ്, സി ജി ദിനേശ്, എൻ മുരളീധരൻ, ഡോ. പ്രിയേഷ്, എസ് മോഹനൻ, ജി കൃഷ്ണദാസ്, അലി അക്ബർ എന്നിവർ സംസാരിച്ചു.

പ്രദേശത്തിന്റെ വിവിധഭാഗങ്ങളിൽ നാടാകെ വായനക്കൂട്ടം പരിപാടി നടക്കും.
 

പ്രധാന വാർത്തകൾ
Top