21 November Wednesday

പ്ലസ് വൺ ഏകജാലകപ്രവേശനം: സ്‌കൂൾ/കോംബിനേഷൻ മാറ്റങ്ങൾക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Jun 21, 2018


തിരുവനന്തപുരം
ഏകജാലകരീതിയിലൂടെ മെരിറ്റ് ക്വോട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് കോംബിനേഷൻ മാറ്റത്തിനും സ്‌കൂൾ മാറ്റത്തിനും കോംബിനേഷൻ മാറ്റത്തോട് കൂടിയ സ്‌കൂൾ മാറ്റത്തിനും അപേക്ഷിക്കാം.  മുഖ്യഘട്ടത്തിൽ ഒന്നാം ഓപ്ഷൻ പ്രകാരം പ്രവേശനം നേടിയവർക്ക് സ്‌കൂൾ/കോംബിനേഷൻ മാറ്റത്തിനായി അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കില്ല.  സ്‌പോർട്‌സ്/മാനേജ്‌മെന്റ്/കമ്യൂണിറ്റി ക്വോട്ടകളിൽ പ്രവേശനം നേടിയവർക്ക് മെറിറ്റ് സീറ്റുകളിലേക്ക് സ്‌കൂൾ മാറ്റമോ കോംബിനേഷൻ മാറ്റമോ അനുവദിക്കുന്നതല്ല.  ആദ്യഘട്ട സ്‌കൂൾ/കോംബിനേഷൻ മാറ്റങ്ങൾക്കുവേണ്ടി നിലവിലുള്ള ഒഴിവുകളുടെ വിശദാംശങ്ങൾ 22ന് ഉച്ചയ്ക്ക് ഒന്നിന‌്  www.hscap.kerala.gov.in  എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.   25ന് ഉച്ചയ്ക്ക് രണ്ട് വരെ സ്‌കൂൾ/കോംബിനേഷൻ മാറ്റത്തിന് സ്‌കൂളിൽ അപേക്ഷ സമർപ്പിക്കാം.

സ്‌കൂൾ/കോംബിനേഷൻ മാറ്റങ്ങൾ അനുവദിച്ചശേഷമുള്ള ഒഴിവുകളുടെ വിശദാംശങ്ങൾ ജൂൺ 28ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.  ഈ ഒഴിവുകളിലേക്ക് നേരത്തെ അപേക്ഷ നൽകാൻ കഴിയാതിരുന്ന എല്ലാ വിദ്യാർഥികൾക്കും പുതിയ അപേക്ഷ നൽകിയിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർക്കും വീണ്ടും പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നൽകാം.  അപേക്ഷ പുതുക്കുന്നതിനോടൊപ്പം നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തിൽ ഓപ്ഷനുകളും പുതുക്കി നൽകാം.  അപേക്ഷ പുതുക്കുന്നതിനുള്ള ഫോറവും സപ്ലിമെന്ററി അലോട്ട്‌മെന്റ് സംബന്ധിക്കുന്ന കൂടുതൽ നിർദേശങ്ങളും പിന്നീട് പുറപ്പെടുവിക്കും.

പ്രധാന വാർത്തകൾ
Top