Top
20
Sunday, August 2017
About UsE-Paper

തിക്കോടിയില്‍ ടിപ്പര്‍ കാറിലിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

Tuesday Mar 21, 2017
വെബ് ഡെസ്‌ക്‌


കൊയിലാണ്ടി>ദേശീയ പാതയില്‍ തിക്കോടിക്ക് സമീപം പാലൂരില്‍ ടിപ്പര്‍ ലോറി കാറിലെക്ക് മറിഞ്ഞ് കാര്‍ യാത്ര കാരായ 2 വിദ്യാര്‍ത്ഥികള്‍ മരിച്ചു. 5 പേര്‍ക്ക് പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊയിലാണ്ടി. കൊല്ലം ഖദീജാസില്‍ ഷബീറലിയുടെയും നൌസിയയുടെയും മകള്‍ അസ് ല ഷെഹറിന്‍ (12), കൊയിലാണ്ടി ഫാത്തിമാസില്‍ അബ്ദുള്‍ ഖാദറിന്റെയും 'ഇബ്നു സിനയുടെയും മകന്‍ അദ്നാന്‍(8) എന്നിവരാണ് മരിച്ചത്.

.കാറോടിച്ചിരുന്ന നൌഷാദ് 45,ദാന ഫാത്തിമ, ഫാത്തിമ, നൌസിയ, എന്നിവരാണ് മെഡിക്കല്‍ കോളെജില്‍ ചികില്‍ സയിലുള്ളത് . രാവിലെ 6.30 ഓടെയായിരുന്നു അപകടം.മുക്കത്ത് ക്രഷറില്‍നിന്നും മെറ്റല്‍ കയറ്റി പോവുകയായിരുന്ന ടിപ്പറാണ് അപകടം വരുത്തിയത്. വടകര ഭാഗത്തേക്ക് പോവുകയായിരുന്നു ടിപ്പര്‍ .വടകരയില്‍ നിന്നും കൊയിലാണ്ടിയിലെക്ക് വരുകയായിരുന്നു.നൌഷാദും കുടുംബവും. ടിപ്പറിന്റെ വരവ് കണ്ട് കാറോടിച്ചിരുന്ന നൌഷാദ് പരമാവധി റോഡ് സൈഡിലെക്ക് ഒതുക്കിയെങ്കിലും .ടിപ്പര്‍ തിരിഞ്ഞ് കാറിനു മുകളിലെക്ക് മറിയുകയായിരുന്നു. കുട്ടികളുടെ മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍

Related News

കൂടുതൽ വാർത്തകൾ »