17 August Friday

മാലിന്യം നീക്കുന്നത് ആലപ്പുഴ നഗരസഭ നിര്‍ത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 20, 2017

ആലപ്പുഴ > അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ നഗരസഭ മാലിന്യങ്ങള്‍ നീക്കംചെയ്യുന്നത് നിര്‍ത്തി. നഗരത്തില്‍ മാലിന്യം കുമിഞ്ഞുകൂടുകയാണ്.

പിഡബ്ള്യുഡി റോഡുകള്‍ ലേലം ചെയ്ത് നല്‍കാന്‍ അനുവദിച്ചില്ലെങ്കില്‍ നഗരത്തിലെ ശുചീകരണ ജോലികള്‍ നിര്‍ത്തുമെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ ബി മെഹബൂബും നഗരസഭാ ചെയര്‍മാനും വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഭീഷണി മുഴക്കിയിരുന്നു. നഗരസഭ ലേലാനുമതിക്കായി കോടതിയെ സമീപിച്ചെങ്കിലും റോഡ് ലേലം ചെയ്യുന്നത് കോടതി വിലക്കി. ഇതോടെ കോടതിയെയും ജനങ്ങളെയും വെല്ലുവിളിച്ച് നഗരത്തിലെ മാലിന്യനീക്കം നിര്‍ത്തിവച്ചിരിക്കുകയാണ്.
നഗരത്തിലെ വ്യാപാരികളും മറ്റ് ജനവിഭാഗങ്ങളും നഗരസഭയുടെ സമീപനത്തിനെതിരെ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. നഗരസഭയ്ക്ക് നികുതി നല്‍കുന്നത് നഗരം വൃത്തിയാക്കാന്‍ കൂടിയാണെന്ന് ജനം പറയുന്നു. നഗരസഭ നിഷേധ നിലപാട് തുടര്‍ന്നാല്‍ നികുതി നല്‍കുന്നത് നിര്‍ത്തിവയ്ക്കേണ്ടിവരുമെന്നും നഗരസഭയുടെ നിഷേധ നിലപാടിനെതിരെ കോടതിയെ സമീപിക്കുമെന്നും   അവര്‍ മുന്നറിയിപ്പ് നല്‍കി.

പ്രധാന വാർത്തകൾ
Top