21 June Thursday

ബോള്‍ ബോയ്സ് ആയി ഫാക്ട് ഫുട്ബോള്‍ അക്കാദമിയിലെ മിടുക്കന്മാര്‍

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2017

കളമശേരി > ഏലൂര്‍ ഫാക്ട് ഫുട്ബോള്‍ അക്കാദമിയിലെ കുട്ടികള്‍ ബോള്‍ ബോയ്സായി ലോകകപ്പ് വേദിയില്‍.  കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ലോകകപ്പ് അണ്ടര്‍ 17 മത്സരങ്ങള്‍ക്ക് ബോള്‍ ബോയ്സായി ഏലൂര്‍ ഫാക്ട് ഫുട്ബാള്‍ അക്കാദമിയിലെ 14 പേരെ തെരഞ്ഞെടുത്തു.  

ഫിഫ ഏജന്‍സി നേരിട്ടെത്തിയാണ് അക്കാദമിയില്‍നിന്ന് കുട്ടികളെ തെരഞ്ഞെടുത്തത്. കൊച്ചിയില്‍ നടക്കുന്ന എല്ലാ കളിയിലും അക്കാദമിയിലെ കുട്ടികളാണ് പന്തെടുക്കുന്നത്. അക്കാദമിയിലെ 15നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ഇതിലുള്ളത്. ഇവര്‍ക്ക് ലോകകപ്പിനു മുമ്പ് പ്രത്യേക പരിശീലനവും നല്‍കിയിരുന്നു.
മത്സരത്തിനായി ടീമുകള്‍ മൈതാനത്തേക്ക് പ്രവേശിക്കുമ്പോള്‍ ഫെയര്‍ പ്ളേ പതാകയും ടീമുകളുടെ പതാകയും ഏന്താനും ഫാക്ട് അക്കാദമിയിലെ കുട്ടികളുണ്ട്.

അവസാന മത്സരത്തിനുശേഷം ഔദ്യോഗിക ഫോട്ടോസെഷനും ഫുട്ബോള്‍ കിറ്റ് വിതരണവും ഉണ്ടാകും. താരങ്ങളെ അടുത്ത് കാണാനും ലോകനിലവാരമുള്ള ഫുട്ബോള്‍ കണ്ട് പഠിക്കാനും ലഭിച്ച അവസരം കുട്ടികള്‍ നന്നായി ഉപയോഗിക്കുന്നുണ്ടെന്ന് അക്കാദമി മുഖ്യപരിശീലകന്‍ വാള്‍ടര്‍ ആന്റണി പറഞ്ഞു.

പ്രധാന വാർത്തകൾ
Top