14 December Friday

ബിഷപ്പ്‌ ഫ്രാങ്കോ മുളക്കലിനെ താൽക്കാലികമായി ചുമതലകളിൽ നിന്ന്‌ മാറ്റി

വെബ് ഡെസ്‌ക്‌Updated: Thursday Sep 20, 2018

ന്യൂഡൽഹി > ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ താൽക്കാലികമായി ചുമതലകളിൽ നിന്നുമാറ്റി. സ്ഥാനമൊഴിയാൻ അനുവദിക്കണമെന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അപേക്ഷ വത്തിക്കാൻ അംഗീകരിക്കുകയായിരുന്നു. മുംബൈ ബിഷപ് എമിരറ്റിസ് (ആക്സിലറി) എനേലോ റുഫീനോ ഗ്രേഷ്യസിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്‌. എല്ലാ സാഹചര്യങ്ങളും പരിശോധിച്ച ശേഷം ബിഷപ് ഫ്രാങ്കോയുടെ ആവശ്യം ഫ്രാൻസിസ് മാർപാപ്പ അംഗീകരിക്കുകയായിരുന്നുവെന്ന് ഇന്ത്യയിലെ കത്തോലിക്ക മെത്രാൻ സമിതി(സിബിസിഐ) പ്രസിഡന്റ് കർദിനാൾ ഒസ്വാൾഡ് ഗ്രേഷ്യസ് അറിയിച്ചു.

കേസിൽ ശ്രദ്ധചെലുത്താൻ താൽക്കാലികമായി ചുമതലകളിൽ നിന്നൊഴിയാൻ അനുവദിക്കണമെന്ന ആവശ്യവുമായി ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ തിങ്കളാഴ്ച മാർപാപ്പയ്ക്കു കത്തു നൽകിയിരുന്നു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ജാംബത്തിസ്ത ദിക്വാത്രോ വഴിയാണു കത്തയച്ചത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top