23 September Sunday

30 ശതമാനം വരുമാന നഷ്ടം: ധനമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018


പ്രളയക്കെടുതിയിൽ സംസ്ഥാനത്തിന‌് 30 ശതമാനം വരുമാനനഷ്ടമുണ്ടായെന്ന‌് ധനമന്ത്രി ടി എം തോമസ‌് ഐസക‌്.

കുട്ടനാട്ടിലെ രക്ഷാദൗത്യം പൂർത്തിയായത‌്  സംബന്ധിച്ച‌് മന്ത്രി ജി സുധാകരനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ ചോദ്യങ്ങളോട‌് പ്രതികരിക്കുകയായിരുന്നു മന്ത്രി. വിപണി ഏറ്റവും സജീവമാകുന്ന ഓണക്കാലത്താണ‌് വലിയ കെടുതി. സംസ്ഥാനത്തിന്റെ ആകെയുള്ള പുനർനിർമാണം വലിയ വെല്ലുവിളിയാണ‌്. ചെലവ‌് സംബന്ധിച്ച‌് ആശങ്കപ്പെട്ടിട്ട‌് കാര്യമില്ല.

ബജറ്റ‌് വിഹിതം നോക്കാതെ ആവശ്യങ്ങൾ പരിഗണിച്ച‌് പണം ചെലവഴിക്കും. കേന്ദ്രാവിഷ‌്ക‌ൃത പദ്ധതികൾ കൂടുതൽ ലഭ്യമാക്കുന്നതിന്റെ സാധ്യത പരിശോധിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് സുമനസുകളുടെ സഹായപ്രവാഹമുണ്ട‌്. കേരളത്തിലെ വികസന മാത‌ൃകകളെക്കുറിച്ച‌് ബോധ്യമുള്ള വിദേശരാജ്യങ്ങളിലുള്ളവരും സഹായവുമായെത്തുന്നുണ്ടെന്നും തോമസ‌് ഐസക‌് പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top