16 November Friday

പെരിയാറിൽ ജലനിരപ്പ‌് 7 മീറ്റർ താണു

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018



കൊച്ചി
തീരങ്ങളിൽ കനത്തനാശം വിതച്ച‌് കരകവിഞ്ഞൊഴുകിയ  പെരിയാറിലെ ജലനിരപ്പ‌് തിങ്കളാഴ‌്ച ഏഴ‌ുമീറ്റർ കുറഞ്ഞു. ഇതോടെ ആലുവ, പറവൂർ, പെരുമ്പാവൂർ, കാലടി മേഖലകളിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾ ഊർജിതമായി. കെഎസ‌്ആർടിസിയും റെയിൽവേയും കൂടുതൽ സർവീസ‌് ആരംഭിച്ചു.

ഇടമലയാർ ഡാമിൽനിന്നുള്ള വെള്ളമൊഴുക്ക‌് സെക്കൻഡിൽ 300 ക്യുബിക‌് മീറ്ററാക്കി. നാലു ഷട്ടറുകളിൽ മധ്യത്തിലുള്ള രണ്ടെണ്ണം ഒരുമീറ്റർ വീതവും ഇരുവശങ്ങളിലുള്ളത‌് അരമീറ്ററുമാണ‌് ഉയർത്തിയിട്ടുള്ളത‌്. നിലവിൽ ഡാമിലെ ജലനിരപ്പ‌് 168.17 മീറ്ററാണ‌്. 169 മീറ്ററാണ‌് പരാമവധി സംഭരണശേഷി. മഴ കുറഞ്ഞതോടെ ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top