24 September Monday

കൈത്തറി മേഖലയ‌്ക്ക‌് 25 കോടി

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018


തിരുവനന്തപുരം
സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതിയിൽ ഭാഗമായ നെയ്ത്തു തൊഴിലാളികൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും നൽകുന്നതിന് 25 കോടി രൂപ സർക്കാർ അനുവദിച്ചു. കൈത്തറി നെയ‌്ത്ത‌് തൊഴിലാളികൾക്ക് കൂലിയിനത്തിൽ നൽകാനുള്ള തുക ഓണത്തിനുമുമ്പ‌് ബാങ്ക് അക്കൗണ്ട‌് വഴി വിതരണം ചെയ്യാൻ കൈത്തറി ഡയറക്ടറോടും ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർമാരോടും വ്യവസായമന്ത്രി ഇ പി ജയരാജൻ നിർദേശിച്ചു. പ്രളയക്കെടുതിയിൽ അകപ്പെട്ടവരെ  സഹായിക്കാൻ മുഴുവൻ തൊഴിലാളികളോടും മന്ത്രി അഭ്യർഥിച്ചു.

പ്രധാന വാർത്തകൾ
Top