22 November Thursday

വേലിയേറ്റം: പശ്ചിമകൊച്ചിയിൽ ക്യാമ്പുകളിൽ ആയിരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018

 

പള്ളുരുത്തി
പശ്ചിമകൊച്ചിയിൽ വേലിയേറ്റം ശക്തമായതോടെ കുമ്പളങ്ങി, ചെല്ലാനം, കുമ്പളം, ഇടക്കൊച്ചി, പനങ്ങാട് പ്രദേശങ്ങളിൽ ആയിരക്കണക്കിനു ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി. ചെല്ലാനത്ത് വാൽമുതുക് പ്രദേശത്ത് വ്യാഴാഴ്ച്ച രാത്രി പുത്തൻതോട് ഗവ. സ്കൂളിൽ ക്യാമ്പ് ആരംഭിച്ചിരുന്നു. ആയിരത്തിലേറെ പേരാണ് ഞായറാഴ്ച്ചയോടെ ക്യാമ്പിലെത്തിയത്. ശനിയാഴ്ച് രാത്രി കുമ്പളങ്ങിയിൽ  സെന്റ് പീറ്റേഴ്സ് സ്കൂളിലും ഇടക്കൊച്ചി ജ്ഞാനോദയം സഭാഹാളിലും ക്യാമ്പ് ആരംഭിച്ചു.

കുമ്പളം പ്രദേശത്തെ മുന്നൂറോളം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. രൂക്ഷമായ വെള്ളക്കെട്ട് നേരിടുന്നവരെ ഫിഷറീസ് കോളേജ് ക്യാമ്പിലേക്ക് മാറ്റി. പനങ്ങാട് ഉദയത്തും വാതിൽ, ചേപ്പനം, ചാത്തമ്മ, ജനതറോഡ്, നടുത്തുരുത്തി പ്രദേശങ്ങളിലെ അഞ്ഞൂറോളംപേരെ ക്യാമ്പിലേക്ക് മാറ്റി. ഗണപതി ക്ഷേത്രം ഓഡിറ്റോറിയത്തിലും ഫിഷറീസ് കോളേജിലേക്കുമാണ് പനങ്ങാടുള്ള ആളുകളെ മാറ്റിയിരിക്കുന്നത്.

പ്രധാന വാർത്തകൾ
Top